ബെയ്ലിനെ കുറിച്ച് ചോദിച്ചു, പൊട്ടിത്തെറിച്ച് സിദാൻ!
കഴിഞ്ഞ മത്സരങ്ങളിൽ ഒന്നും തന്നെ റയൽ പരിശീലകൻ സിദാൻ ഗാരെത് ബെയ്ലിന് കളിക്കാൻ അവസരം നൽകിയിരുന്നില്ല. മാത്രമല്ല താരം സൈഡ് അലസനായി ബെഞ്ചിലിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഒട്ടുമിക്ക പത്രസമ്മേളനങ്ങളിലും സിദാൻ നേരിടേണ്ടി വരുന്ന ഒരു ചോദ്യം ഗാരെത് ബെയ്ലിനെ കുറിച്ചായിരുന്നു. എന്നാൽ വീണ്ടും അതേ ചോദ്യം തന്നെ ആവർത്തിച്ചപ്പോൾ സിദാൻ ക്ഷുഭിതനാവുകയാണ് ചെയ്തത്. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് സിദാൻ കടുത്ത ഭാഷയിൽ സംസാരിച്ചത്. നിങ്ങൾ മാധ്യമങ്ങൾ തങ്ങളെ രണ്ട് പേരെയും തെറ്റിധരിപ്പിക്കാൻ നോക്കേണ്ട കാര്യമില്ലെന്നും നിങ്ങൾക്കതിന് കഴിയുകയുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബെയ്ലും ജെയിംസുമൊക്കെ ഞങ്ങളിൽ പെട്ടവരാണെന്നും ഇനി നിങ്ങളായിട്ട് പ്രശ്നമുണ്ടാക്കണ്ട എന്ന രൂപത്തിലാണ് അദ്ദേഹം സംസാരിച്ചത്. തുടർച്ചയായി ജെയിംസിനെ കുറിച്ചും ബെയ്ലിനെ കുറിച്ചും നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ ആണ് സിദാനെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
🗣️ Do you think its better for dressing room for Bale to leave Madrid ?
— Follow @RMPIay (@follow_RM_Play) July 15, 2020
Zidane: "Madre mia. You try to put things between us but you won't be able to. Every day you ask the same. You can, you have the right to ask. But we're united everyone here."
pic.twitter.com/vHfS6VILfG
” എന്തൊരു ചോദ്യമാണിത്? ഞാൻ എന്താണ് നിങ്ങൾക്ക് ഉത്തരം തരേണ്ടത്? ഞങ്ങൾ നാളെത്തെ മത്സരത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. അത് തന്നെയാണ് ബെയ്ലും ചിന്തിക്കുന്നത്. അദ്ദേഹം ഞങ്ങളിൽ പെട്ട ഒരുവനാണ്. നിങ്ങൾ ഞങ്ങളെ രണ്ട് പേരെയും തെറ്റിധരിപ്പിക്കാനാണ് നോക്കുന്നതെങ്കിൽ നിങ്ങൾക്ക് അതിന് സാധിക്കില്ല. നിങ്ങൾ എപ്പോഴും ഇതേ കാര്യത്തെ കുറിച്ചാണ് ചോദിക്കുന്നത്. ചോദിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ട്, അവകാശവുമുണ്ട്. പക്ഷെ നിങ്ങൾക്ക് ഒരിക്കലും ഞങ്ങളെ തെറ്റിധരിപ്പിക്കാൻ സാധിക്കില്ല. ഞങ്ങൾ എല്ലാവരും ഐക്യരാണ്. എല്ലാവരും ഒരേ കാര്യത്തെ പറ്റിയാണ് ചിന്തിക്കുന്നത്. ഞങ്ങൾക്ക് എന്താണോ ആവിശ്യം അത് തന്നെയാണ് ജെയിംസിനും ബെയ്ലിനും ആവശ്യം ” സിദാൻ പറഞ്ഞു.