ബാഴ്‌സയിൽ തുടരുകയാണെങ്കിൽ കളിപ്പിക്കാമെന്ന് സുവാരസിനോട് കൂമാൻ !

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ കാര്യത്തിൽ മറ്റൊരു ട്വിസ്റ്റ്‌ കൂടി സംഭവിച്ചിരിക്കുകയാണ്. താരം ബാഴ്സയിൽ തുടരുകയാണെങ്കിൽ താരത്തെ ഉപയോഗിക്കാൻ തനിക്ക് സമ്മതമാണെന്ന് കൂമാൻ. ഇക്കാര്യം കൂമാൻ സുവാരസിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഒരു പ്രമുഖ ഉറുഗ്വൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതോടെ സുവാരസ് ക്ലബ് വിടാനുള്ള സാധ്യതകൾ കുറഞ്ഞു വരികയാണ്. ബാഴ്സ മഞ്ഞുരുക്കം സംഭവിക്കുന്നതയാണ് ഇപ്പോഴത്തെ വാർത്തകൾ. അതായത് പുതിയ താരങ്ങളെ എത്തിക്കാൻ നിലവിൽ ബാഴ്സക്ക് കെൽപ്പില്ലാത്തത്തിനാൽ പഴയ താരങ്ങളെ തന്നെ നിലനിർത്തി ടീമിനെ മുന്നോട്ട് കൊണ്ടുപോവനാണ് മാനേജ്മെന്റിനെ ശ്രമം. അതിന്റെ ഭാഗമെന്നൊണമാണ് സുവാരസിനെയും ബാഴ്സ ടീമിൽ നിലനിർത്താൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ സുവാരസ് യുവന്റസിലേക്ക് ചേക്കേറാനുള്ളശ്രമം ഉപേക്ഷിച്ചെക്കുമെന്നാണ് പുതിയ വാർത്തകൾ.

നിലവിൽ ഒരു വർഷം കൂടി സുവാരസിന് ബാഴ്സയിൽ കരാറുണ്ട്. എന്നാൽ കൂമാൻ സ്ഥാനമേറ്റെടുത്ത ഉടനെ താരത്തെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ കൂമാനല്ല, മറിച്ച് ബാഴ്സയാണ് എന്ന് പിന്നീട് പുറത്തു വന്നിരുന്നു. ബാഴ്സ നോട്ടമിട്ട ലൗറ്ററോ ഇന്ററിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം താരത്തിന്റെ ഏജന്റ് അറിയിച്ചിരുന്നു. കൂടാതെ ഡീപേയെ സൈൻ ചെയ്യാൻ ബാഴ്സയുടെ കയ്യിൽ പണമില്ലെന്ന് ലിയോൺ പ്രസിഡന്റ്‌ തുറന്നു പറഞ്ഞിരുന്നു. ബർതോമ്യുവാണ് തന്നെ ഇക്കാര്യം അറിയിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് ചുരുക്കത്തിൽ ഒരു താരത്തെത്തും വാങ്ങാനുള്ള അവസ്ഥയിലല്ല നിലവിൽ ബാഴ്സ ഉള്ളത്. അതിനാൽ തന്നെ സുവാരസിനെ ഈ വർഷം കൂടി നിലനിർത്താനായിരിക്കും ഇപ്പോൾ ബാഴ്സ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *