ജയം, റയലിന് കിരീടം കപ്പിനും ചുണ്ടിനുമിടയിൽ!

ലാലിഗ പുനരാരംഭിച്ചതിന് ശേഷമുള്ള തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്‌. ഇന്നലെ ലീഗിൽ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിലാണ് ഗ്രനാഡയെയാണ് റയൽ തകർത്തു വിട്ടത്. അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ വിജയം നേടിയത്. റയലിന് വേണ്ടി ഫെർലാന്റ് മെന്റി, കരിം ബെൻസിമ എന്നിവർ ഗോൾ കണ്ടെത്തിയപ്പോൾ ഗ്രനാഡക്ക് വേണ്ടി മാച്ചിസാണ് ഗോൾ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും ലോസ് ബ്ലാങ്കോസിന് സാധിച്ചു. മുപ്പത്തിയാറു മത്സരങ്ങളിൽ നിന്ന് 83 പോയിന്റ് ആണ് റയലിന്റെ സമ്പാദ്യം. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ മതി റയലിന് കിരീടം ചൂടാൻ. 79 പോയിന്റുമായി ബാഴ്സയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ബെൻസിമ-ഇസ്കോ-വാൽവെർദേ എന്നിവരാണ് മുന്നേറ്റനിരയെ നയിച്ചത്. മെന്റി, റാമോസ്, കാർവഹൽ എന്നിവർ പ്രതിരോധനിരയിൽ തിരിച്ചെത്തി. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ മെന്റി ക്ലബിന് ലീഡ് നേടിക്കൊടുത്തു. കാസീമിറോ നൽകിയ പന്തുമായി മുന്നേറിയ മെന്റി ഒരു കരുത്തുറ്റ ഷോട്ടിലൂടെ ഗ്രനാഡ ഗോൾകീപ്പറെ മറികടക്കുകയായിരുന്നു. ആറ് മിനുട്ടുകൾക്ക് ശേഷം ബെൻസിമയും ഗോൾ നേടി. മോഡ്രിച്ചിന്റെ പാസ്സ് സ്വീകരിച്ച ബെൻസിമ മനോഹരമായി തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യപകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായി കളം വിട്ട റയലിന് രണ്ടാം പകുതിയിൽ ഒന്ന് തിരിച്ചു കിട്ടി. അൻപതാം മിനുട്ടിൽ ഡാർവിൻ മാച്ചിസ് ആണ് ഗോൾ നേടിയത്. ഒരു തവണ കൂടി ഗ്രനാഡ ഗോളിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും റാമോസിന്റെ ഗോൾ ലൈൻ സേവ് റയലിന് തുണയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!