ബാഴ്സയിലേക്ക് മാത്രമേ പോവുകയുള്ളൂ, നിലപാട് കടുപ്പിച്ച് പ്യാനിക്ക്

യുവന്റസിന്റെ ബോസ്‌നിയൻ മിഡ്ഫീൽഡർ മിറാലെം പ്യാനിക്ക് ബാഴ്സയിലേക്കെന്ന കിംവദന്തി പ്രചരിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മുപ്പതുകാരനായ താരത്തെ ടീമിലെത്തിക്കാൻ ബാഴ്സ അടവുകൾ പലതും പയറ്റി നോക്കുന്നുണ്ട്. ബാഴ്സ നേരിടുന്ന ചെറിയ സാമ്പത്തികപ്രതിസന്ധി മൂലമാണ് ഇപ്പോഴും കുറെ ഊഹാപോഹങ്ങൾ പ്രചരിക്കാൻ കാരണം.. എന്നിരുന്നാലും പ്യാനിക്ക് അടുത്ത സീസണിൽ ഇനി ബാഴ്സക്ക് വേണ്ടി മാത്രമേ കളിക്കുകയുള്ളൂ എന്ന് തീരുമാനമെടുത്തതായി വാർത്തകൾ. പ്രമുഖകാറ്റലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

എംഡിയുടെ റിപ്പോർട്ട്‌ പ്രകാരം താരം അടുത്ത സീസണിൽ ബാഴ്സയിൽ കളിക്കുന്നതിനെ കുറിച്ച് മാതൃമാണ് ചിന്തിക്കുന്നത് എന്നാണ്. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്‌ വിടുകയാണെങ്കിൽ അത് ബാഴ്സയിലേക്ക് മാത്രമായിരിക്കും എന്ന നിലപാട് കടുപ്പിച്ചതായും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി, ഫ്രഞ്ച് ശക്തികളായ പിഎസ്ജി എന്നിവരെല്ലാം താരത്തിന് വേണ്ടി യുവന്റസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പിഎസ്ജി ഒക്കെ താരത്തെ നേരിട്ട് വിളിച്ച് തൃപ്തിപ്പെടുത്താൻ ശ്രമിച്ചതായും ഇവർ പറയുന്നു. പക്ഷെ അടുത്ത സീസണിൽ ബാഴ്‌സയിൽ മാത്രമേ കളിക്കുകയുള്ളൂ എന്നാണ് താരത്തിന്റെ നിലപാട്.

സാമ്പത്തികപ്രതിസന്ധി തന്നെയാണ് താരത്തെ മറ്റൊരു ക്ലബിന് വിൽക്കാൻ യുവന്റസിനെ നിർബന്ധിതരാക്കുന്നത്. എന്നാൽ താരത്തിന് വേണ്ടി തുക മുഴുവനായും ചിലവഴിക്കാൻ ബാഴ്‌സ തയ്യാറാവില്ല. സ്വാപ് ഡീൽ ആണ് ബാഴ്സ ഉന്നം വെച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ തങ്ങളുടെ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതറിനെ കൈമാറുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ ബാഴ്‌സയിൽ സന്തോവാനാണ് എന്ന് ആർതർ തന്നെ അറിയിച്ചതോടെ അത് കെട്ടടങ്ങിയിരുന്നു. എന്നാൽ വീണ്ടും അതേ അഭ്യൂഹങ്ങൾ സജീവമാകുന്നുണ്ട്. അതേ സമയം മുപ്പതുകാരനായ താരത്തെ ബാഴ്‌സ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതിനോട് ഒരു ആരാധകവിഭാഗത്തിന് മുറുമുറുപ്പുണ്ട്. പകരം ഒരു യുവതാരത്തെ സൈൻ ചെയ്തൂടെ എന്നാണ് ഇവരുടെ ആവിശ്യം.

Leave a Reply

Your email address will not be published. Required fields are marked *