ബറോഫാക്സ് മുഖാന്തരമല്ല മെസ്സി ക്ലബ് വിടേണ്ടത്, താരം മാറിചിന്തിക്കണമെന്ന് മുൻ വൈസ് പ്രസിഡന്റ്‌ !

ലയണൽ മെസ്സി ബാഴ്സ വിടുന്നതിനെ കുറിച്ചുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമാണ് ഫുട്ബോൾ ലോകത്തെങ്ങും. സൂപ്പർ താരം ബാഴ്സ വിടേണ്ട ആവിശ്യമില്ലെന്നും ഈ സന്ദർഭത്തിൽ അല്ല ബാഴ്സ വിടേണ്ടത് എന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ മറ്റൊരു കൂട്ടർ വാദിക്കുന്നത് മെസ്സി ബാഴ്സ വിടണമെന്നും നിലവിലെ ബാഴ്സയിൽ മെസ്സി തുടരേണ്ട ആവിശ്യമില്ലെന്നും മെസ്സിയുടെ അഭാവത്തിലും ബാഴ്സ വിജയങ്ങൾ നേടാൻ പഠിക്കട്ടെ എന്നുമാണ്. ഏതായാലും ഈ വിഷയത്തിൽ തന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തിയിരിക്കുകയാണ് ബാഴ്സയുടെ മുൻ വൈസ് പ്രസിഡന്റായ ജോർഡി മെസ്ട്രെ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ Cadena Ser ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഒരു ബറോഫാക്സുമായല്ല മെസ്സി ബാഴ്സ വിടേണ്ടതെന്നും മെസ്സി തന്റെ തീരുമാനത്തെ കുറിച്ച് ഒന്ന് കൂടെ ചിന്തിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഒരു അന്തസുറ്റ രീതിയിലുള്ള വിടവാങ്ങൽ മെസ്സി അർഹിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” മെസ്സിയുടെ കാര്യത്തിൽ ഇത്തരത്തിലൊരു റിലീസ് ക്ലോസ് ഉണ്ട് എന്നുള്ളത് എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയിരുന്നു. ഇത് എന്നെ സംബന്ധിച്ചെടുത്തോളും വിചിത്രമായി തോന്നുന്നു. അവസാനവർഷത്തിൽ ഫ്രീ ട്രാൻസ്ഫർ റിലീസ് ക്ലോസ് ജൂൺ പത്തിന് അവസാനിക്കുമെന്നത് എന്റെ അറിവിൽ ഇല്ല. പക്ഷെ അന്തിമതീരുമാനം ബാഴ്സയുടേത് ആണ്. അത്‌ അംഗീകരിക്കാൻ മെസ്സി ശ്രമിക്കണം. എനിക്ക് പറയാനുള്ളത് എന്തെന്ന് വെച്ചാൽ മെസ്സി ഒന്നിരുത്തി ചിന്തിക്കണമെന്നാണ്. മെസ്സി അദ്ദേഹത്തിന്റെ ഈ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നിലവിലെ ഈയൊരു അവസ്ഥക്ക് പരിഹാരം കണ്ടെത്താനാണ് മെസ്സി ശ്രമിക്കേണ്ടത്. ഒരു ബറോഫാക്സ് മുഖാന്തരമല്ല മെസ്സി ബാഴ്സ വിടേണ്ടത്. മെസ്സി വളരെ അന്തസുറ്റ രീതിയിൽ ആണ് ബാഴ്സയോട് വിടപറയേണ്ടത്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലയെർ ക്ലബ് വിടേണ്ട രീതി ഇങ്ങനെയല്ല. ക്ലബ്ബിന്റെ ഇതിഹാസങ്ങളായ സാവിയും പുയോളും ഇനിയെസ്റ്റയും അവർ അർഹിക്കുന്ന രീതിയിലാണ് മടങ്ങിയത്. അവർ ക്ലബുമായി കരാർ അവസാനിച്ചപ്പോൾ ശരിയായ തീരുമാനം കൈകൊണ്ട് ക്ലബ് വിടുകയായിരുന്നു ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *