പരിക്ക്, ബാഴ്സ സുപ്പർ താരത്തിന് എൽ ക്ലാസ്സിക്കോ നഷ്ടമാവാൻ സാധ്യത !
ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ കരുത്തരായ സെവിയ്യയോട് സമനിലയിൽ കുരുങ്ങാനായിരുന്നു എഫ്സി ബാഴ്സലോണയുടെ വിധി. എന്നാൽ മത്സരത്തിൽ മറ്റൊരു തിരിച്ചടി കൂടി ബാഴ്സക്കേറ്റിരുന്നു. സൂപ്പർ താരം ജോർദി ആൽബക്ക് മത്സരത്തിനിടെ പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു. മത്സരത്തിന്റെ 75-ആം മിനിറ്റിലായിരുന്നു ആൽബ പുറത്തേക്ക് പോയത്. പകരക്കാരനായി പുതിയ താരം സെർജിനോ ഡെസ്റ്റ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എന്നാൽ ബാഴ്സലോണ പുറത്തു വിട്ട മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പരിക്ക് ഒരല്പം ഗുരുതരമാണ്. താരത്തിന്റെ വലതു കാലിന് മസിൽ ഇഞ്ചുറിയാണ് പിടിപ്പെട്ടിരിക്കുന്നത്. ഏകദേശം മൂന്ന് ആഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് കണക്കുക്കൂട്ടുന്നത്.
MEDICAL UPDATE | Tests carried out this morning have confirmed that @JordiAlba has a muscular injury in his right hamstring. He is out and his recovery will determine his availability. pic.twitter.com/Nv0XwnRHFD
— FC Barcelona (@FCBarcelona) October 5, 2020
ഇതോടെ താരം എൽ ക്ലാസിക്കോ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഒക്ടോബർ ഇരുപത്തിയഞ്ചിന് ക്യാമ്പ് നൗവിൽ വെച്ചാണ് എൽ ക്ലാസ്സിക്കോ മത്സരം നടക്കുന്നത്. ഈ മത്സരത്തിലേക്ക് താരത്തെ തിരിച്ചു കൊണ്ടുവരാനാണ് ബാഴ്‌സ ശ്രമിക്കുന്നത്. അതേ സമയം യുവന്റസിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം തിരിച്ചെത്തുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. മുപ്പത്തിയൊന്നുവയസ്സുകാരനായ താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാവുമെന്നുറപ്പാണ്. ലാലിഗയിൽ ഗെറ്റാഫെക്കെതിരെയുള്ള മത്സരവും ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വറോസിനോടുള്ള മത്സരവും ആൽബക്ക് നഷ്ടമാവുമെന്നുറപ്പാണ്. അതിന് ശേഷം നടക്കുന്ന എൽ ക്ലാസിക്കോയാണ് സംശയത്തിലുള്ളത്.
Alba will be in race against time to be fit for Clásico…https://t.co/nFdjoVlR6h
— AS English (@English_AS) October 5, 2020