പരിക്ക്, ആളെ തികയ്ക്കാൻ പാടുപെട്ട് സിദാനും റയൽ മാഡ്രിഡും !
ലാലിഗയിലെ നാലാം മത്സരത്തിനൊരുങ്ങുന്ന റയൽ മാഡ്രിഡിന് കാര്യങ്ങൾ അത്ര ശുഭകരമല്ല എന്ന് വ്യക്തമായതാണ്. നിരവധി പ്രമുഖതാരങ്ങൾ പരിക്ക് കൊണ്ട് വലയുന്നതാണ് റയൽ മാഡ്രിഡിനും പരിശീലകൻ സിദാനും ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിലായത് റയൽ മാഡ്രിഡിന്റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഏറ്റവുമൊടുവിൽ അൽവാരോ ഓഡ്രിയോസോളയും പരിക്ക് മൂലം പുറത്തേക്ക് പോയത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഡാനി കാർവഹലിന്റെ പരിക്ക് ഓഡ്രിയോസോളക്ക് മുന്നിൽ വഴി തുറക്കുകയായിരുന്നു. എന്നാൽ താരവും പരിക്ക് മൂലം ഇന്നലെ പ്രഖ്യാപിച്ച സ്‌ക്വാഡിൽ നിന്നും പുറത്താവുകയായിരുന്നു.ഇന്നലെ ഇരുപത് അംഗ സ്‌ക്വാഡ് ആണ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചത്. ഇതിൽ നിന്ന് സുപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, ടോണി ക്രൂസ്, ഡാനി കാർവഹൽ, മരിയാനോ ഡയസ്, അൽവാരോ ഓഡ്രിയോസോള, എഡർ മിലിറ്റാവോ എന്നിവരെല്ലാം തന്നെ പരിക്ക് മൂലം പുറത്താണ്.
Zinedine Zidane names just 20 players in his Real Madrid squad to face Levante https://t.co/ubgL3OyGKk
— footballespana (@footballespana_) October 3, 2020
അതേ സമയം മറ്റൊരു മുന്നേറ്റനിര താരമായ ബോർജ മയോറോൾ ലോണിൽ ചേക്കേറാൻ വേണ്ടി ഇറ്റലിയിൽ എത്തിയിട്ടുണ്ട്. റോമയിലേക്ക് താരം കൂടുമാറുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്.റയൽ ബെറ്റിസ്, റയൽ വല്ലഡോലിഡ് എന്നീ ടീമുകളെയായിരുന്നു റയൽ കീഴടക്കിയിരുന്നത്.
റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.
ഗോൾകീപ്പർമാർ : Courtois, Lunin and Altube
ഡിഫൻഡർമാർ Sergio Ramos, Varane, Nacho, Marcelo, Mendy and Chust
മിഡ്‌ഫീൽഡർമാർ : Modric, Casemiro, Fede Valverde, Odegaard and Isco
സ്‌ട്രൈക്കർമാർ : Benzema, Marco Asensio, Lucas Vázquez, Jovic, Vinicius and Rodrygo.
Injury-hit Real Madrid name squad for Sunday's trip to Levante https://t.co/aZMysdqxxw
— SPORT English (@Sport_EN) October 3, 2020