പതിനഞ്ച് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ച് അലാവസ്
ലാലിഗയെ പിടിച്ചു കുലുക്കി കൊറോണ വൈറസ്. വലൻസിയക്കും എസ്പാനോളിനും പിന്നാലെ അലാവസാണ് തങ്ങളുടെ പതിനഞ്ച് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചത്. ഫസ്റ്റ് ടീമിലെ മൂന്ന് പേർക്കും ഏഴ് കോച്ചിംഗ് സ്റ്റാഫിനും അഞ്ച് തൊഴിലാളികൾക്കുമാണ് അലാവസ് കൊറോണ സ്ഥിരീകരിച്ചത്. താരങ്ങളുടെ പേരുവിവരങ്ങൾ ക്ലബ് അധികൃതർ പുറത്തുവിട്ടിട്ടില്ല.
📋 𝗖𝗼𝗺𝘂𝗻𝗶𝗰𝗮𝗱𝗼 𝗢𝗳𝗶𝗰𝗶𝗮𝗹, Grupo @Baskonia – #Alavés
— Deportivo Alavés (@Alaves) March 18, 2020
🔗 https://t.co/PVkW8orbZy pic.twitter.com/a94E8TMjHN
പതിനഞ്ച് പേരും കൊറോണയുടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും ക്ലബ് അറിയിച്ചു. നിലവിൽ അലാവസിന്റെ എല്ലാ താരങ്ങളും വീടുകളിൽ സ്വയം ഐസോലേഷനിലാണ്. നിലവിൽ ലാലിഗയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.