നീയൊരു സഹതാരം മാത്രമായിരുന്നില്ല:ആൽബക്ക് ഹൃദയത്തിൽ നിന്നുള്ള സന്ദേശവുമായി മെസ്സി!

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ ജോർഡി ആൽബയും ക്ലബ്ബിനോട് വിട പറയുകയാണ്. 11 വർഷക്കാലം ബാഴ്സലോണയിൽ ചിലവഴിച്ചതിനുശേഷമാണ് ആൽബ ക്ലബ്ബ് വിടുന്നത്. ഒരു വർഷത്തെ കോൺട്രാക്ട് കൂടി ബാഴ്സയുമായി താരത്തിന് അവശേഷിക്കുന്നുണ്ടെങ്കിലും ക്ലബ്ബ് വിടാൻ താരം തീരുമാനിക്കുകയായിരുന്നു.ഇക്കാര്യം ബാഴ്സ തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.

ലയണൽ മെസ്സിക്കൊപ്പം ദീർഘകാലം ബാഴ്സയിൽ സഹതാരമായി കളിച്ച താരമാണ് ആൽബ.മാത്രമല്ല മെസ്സിയുടെ സുഹൃത്തും കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലൂടെ മെസ്സി ആൽബക്ക് ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്. കേവലം ഒരു സഹതാരം മാത്രമായിരുന്നില്ല നീ എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ എനിക്ക് ഒരു സഹതാരത്തിനേക്കാളുമൊക്കെ മുകളിലായിരുന്നു.കളിക്കളത്തിനകത്ത് ഒരു യഥാർത്ഥ പങ്കാളിയായിരുന്നു. കൂടാതെ വ്യക്തിപരമായി നമുക്ക് വളരെയധികം അടുത്ത ബന്ധമുണ്ട്. അത് നമ്മൾ ഒരുപാട് ആസ്വദിച്ചിട്ടുമുണ്ട്. നിനക്കും നിന്റെ കുടുംബത്തിനും ഞാൻ എപ്പോഴും നല്ലത് ആശംസിക്കുമെന്ന് നിനക്ക് തന്നെ അറിയാം. നിന്റെ പുതിയ സ്റ്റേജ് നിനക്ക് ഒരുപാട് സന്തോഷവും വിജയങ്ങളും നേടി തരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. എല്ലാത്തിനും നന്ദി ജോർഡി ആൽബ ” ഇതാണ് ലയണൽ മെസ്സി എഴുതിയിരിക്കുന്നത്.

സെർജിയോ ബുസ്ക്കെറ്റ്സിന് പിന്നാലെ ജോർഡി ആൽബ കൂടി ക്ലബ്ബ് വിടുന്നതോടെ ബാഴ്സക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയാണ്. എന്തെന്നാൽ സാലറി ബില്ലിൽ ക്രമാതീതമായ കുറവ് ഉണ്ടാവും. അതുവഴി മെസ്സിയെ തിരികെ എത്തിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!