ഡിജോങിന് സീസൺ നഷ്ടമാവുമോ? സെറ്റിയൻ പറയുന്നു

കഴിഞ്ഞ ലാലിഗ മത്സരത്തിൽ മധ്യനിര താരം ഡിജോങിന്റെ അഭാവത്തിൽ സെവിയ്യക്കെതിരെ ഇറങ്ങിയ ബാഴ്സക്ക് ഗോൾരഹിതസമനില വഴങ്ങാനായിരുന്നു വിധി. തുടർന്ന് ലീഗിലെ ഒന്നാം സ്ഥാനവും നഷ്ടമായി. ഡിജോങിന്റെ വലതുകാൽവണ്ണയിൽ പരിക്കേറ്റ കാര്യം ബാഴ്സ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പരിക്കിന്റെ വ്യാപ്തി എത്രയാണെന്നത് ബാഴ്‌സ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതിനെ തുടർന്ന് താരത്തിന് ഈ സീസൺ മിസ്സാവുമെന്നും പരിക്ക് ഗുരുതരമാണ് എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ ഒക്കെ പ്രചരിച്ചിരുന്നു. എന്നാൽ ഇവകളെയെല്ലാം തള്ളികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ. താരത്തിന് സീസൺ നഷ്ടമാവുമെന്ന് താൻ കരുതില്ലെന്നും ഉടനെ തന്നെ ഡിജോങ് കളത്തിലെക്ക് തിരിച്ചെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സെറ്റിയൻ അറിയിച്ചു.എന്നാൽ ബിൽബാവോക്കെതിരെ താരം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” അദ്ദേഹത്തിന് സീസൺ നഷ്ടമാവുമെന്ന് ഞാൻ കരുതുന്നില്ല. തീർച്ചയായും അദ്ദേഹത്തിന്റേത് ചെറിയൊരു ഇഞ്ചുറിയാണ്. അദ്ദേഹം പുരോഗതി പ്രാപിച്ചു വരുന്നുണ്ട്. തീർച്ചയായും ഈ സീസണിൽ കുറച്ചു കൂടെ മത്സരങ്ങൾ അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഒരു സമ്പൂർണനായ, ടീമിന് ഏറെ പ്രധാനപ്പെട്ട താരമാണ് ഡിജോങ്. ഞങ്ങളുടെ പക്കൽ ബോൾ ലഭിച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള താരമാണ് അദ്ദേഹം. ചെറുപ്പമാണ്, ഒരുപാട് ക്വാളിറ്റികൾ കൈമുതലുള്ള താരമാണ്. എപ്പോഴും ഇമ്പ്രൂവ് ആവാൻ വേണ്ടി സ്വയം പഠിക്കുന്ന താരമാണ് ഡിജോങ്. അദ്ദേഹത്തിന്റേത് വലിയൊരു വിടവ് തന്നെയാണ്. പക്ഷെ അത് നികത്താൻ പോന്ന താരങ്ങൾ നിലവിൽ ടീമിലുണ്ട് ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *