ട്രാൻസ്ഫർ വിൻഡോ അടക്കാൻ നാളുകൾ മാത്രം, ബാഴ്സ കൊണ്ടുവരാനും വിൽക്കാനും ഉദ്ദേശിക്കുന്നത് ഈ താരങ്ങളെ !
ഒക്ടോബർ അഞ്ചിനാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകം അടക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പ് ബാഴ്സക്ക് പിടിപ്പതു പണിയുണ്ട്. നിരവധി താരങ്ങളെയാണ് ബാഴ്സ വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്നത്.
ബാഴ്സ വാങ്ങാൻ ഉദ്ദേശിക്കുന്നവർ.
സെർജിനോ ഡെസ്റ്റ് : അയാക്സിന്റെ ഫുൾ ബാക്ക്. കേവലം പത്തൊൻപതുകാരനായ താരം ബാഴ്സലോണ നഗരത്തിൽ എത്തിയിട്ടുണ്ട്. ഉടൻ തന്നെ മെഡിക്കൽ പൂർത്തിയാക്കി ബാഴ്സയുമായി കരാർ ഒപ്പുവെക്കും.
ലൗറ്ററോയും ഡീപേയും : ദീർഘകാലമായി ബാഴ്സയുടെ ലക്ഷ്യമാണ് ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ്. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ എത്തിക്കൽ അസാധ്യമാണ്.
കൂമാൻ വന്ന ശേഷം ബാഴ്സ നോട്ടമിട്ട താരമാണ് മെംഫിസ് ഡീപേ. എന്നാൽ സാമ്പത്തികപ്രതിസന്ധി ബാഴ്സക്ക് തടസ്സമാവുകയായിരുന്നു. ഈ വെള്ളിയാഴ്ച വരെ താരത്തെ സ്വന്തമാക്കാൻ ബാഴ്സക്ക് സമയമുണ്ട്.
എറിക് ഗാർഷ്യ : മുൻ ബാഴ്സ താരവും നിലവിൽ സിറ്റി താരവും. തടസ്സം സാമ്പത്തികം തന്നെ.
There's still a lot of work to be done…@FCBarcelona aren't finished in the transfer market yet
— MARCA in English (@MARCAinENGLISH) September 30, 2020
🤔https://t.co/cB7s7FsKai pic.twitter.com/BWPQZCdufJ
വിൽക്കാൻ ഉദ്ദേശിക്കുന്നവർ :
നിലവിൽ ആർതർ മെലോ, ഇവാൻ റാക്കിറ്റിച്ച്, നെൽസൺ സെമെഡോ, ആർതുറോ വിദാൽ, സുവാരസ് എന്നിവരെ ബാഴ്സ ഒഴിവാക്കി കഴിഞ്ഞു. ഇനി ഒഴിവാക്കാൻ ഉദ്ദേശിക്കുന്നത്.
മാർട്ടിൻ ബ്രൈത്വെയിറ്റ് : കൂമാൻ ഇടം നൽകാൻ ഉദ്ദേശിക്കാത്ത താരമാണ് ഈ സ്ട്രൈക്കർ. താരത്തെ ഒഴിവാക്കാനാണ് കൂമാന്റെ നിർദേശം.
ജീൻ ക്ലെയർ ടോഡിബോ : ലോണിൽ ആയിരുന്ന താരം ബാഴ്സയിൽ തിരിച്ചെത്തിയിരുന്നു. എവെർട്ടൺ പോലുള്ള ക്ലബുകൾ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ ഒന്നും ഫലം കണ്ടിട്ടില്ല.
സാമുവൽ ഉംറ്റിറ്റി : കൂമാൻ പുതിയ ക്ലബ് കണ്ടെത്താൻ പറഞ്ഞതിൽ പ്രധാനി. പരിക്കാണ് താരത്തെ വിൽക്കാൻ ബാഴ്സയെ പ്രേരിപ്പിക്കുന്നത്. മുൻ ക്ലബ് ലിയോണിന് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും ഉയർന്ന സാലറിയാണ് തടസ്സം.
ജൂനിയർ ഫിർപ്പോ : ബാഴ്സക്ക് വേണ്ടാത്ത മറ്റൊരു താരം. അറ്റലാന്റ താല്പര്യവുമായി മുന്നോട്ട് വന്നിരുന്നുവെങ്കിലും ഫലം കണ്ടിട്ടില്ല.
മാത്യോസ് ഫെർണാണ്ടസ് : പാൽമിറാസിൽ നിന്നും ഏഴ് മില്യൺ കൊടുത്തു കൊണ്ട് സൈൻ ചെയ്ത താരം. എന്നാൽ കൂമാന് താല്പര്യമില്ല.
റഫീഞ്ഞ : ബാഴ്സയുടെ ബ്രസീലിയൻ താരം. പതിനാറ് മില്യൺ യുറോ വിലയിട്ടിട്ടുള്ള താരത്തെ വിൽക്കാൻ തന്നെയാണ് തീരുമാനം.