ഗാംപർ ട്രോഫി : ഗ്രീസ്‌മാന്റെ ഒറ്റഗോളിൽ ബാഴ്സക്ക് ജയം !
ഇന്നലെ നടന്ന ജോയൻ ഗാംമ്പർ ട്രോഫി മത്സരത്തിൽ എൽചെക്കെതിരെ ബാഴ്സക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ എൽചെയെ തകർത്തു വിട്ടത്. സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ നേടിയ ഗോളാണ് ബാഴ്സ വിജയമെത്തിച്ചത്. പ്രീ സീസണിൽ മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ ഇതുവഴി ബാഴ്സക്കും കൂമാനുമായി. സൂപ്പർ താരങ്ങളായ മെസ്സി, ഗ്രീസ്‌മാൻ, ഫാറ്റി, കൂട്ടീഞ്ഞോ എന്നിവരെ അണിനിരത്തിയാണ് കൂമാൻ ടീമിനെ കളത്തിലേക്കിറക്കി വിട്ടത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ നേടിയ ഗോൾ മാറ്റിനിർത്തിയാൽ പിന്നീട് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല എന്നത് ബാഴ്സക്ക് തിരിച്ചടിയാണ്. ജയത്തോടെ ജോയൻ ഗാമ്പർ ട്രോഫി ബാഴ്സ കൈക്കലാക്കി.
⚡ HIGHLIGHTS ⚡
— FC Barcelona (@FCBarcelona) September 19, 2020
2020 Joan Gamper Trophy
Presented by @EstrellaDammUK pic.twitter.com/R4e4hScgZS
മത്സരത്തിന്റെ രണ്ടാം മിനുട്ടിലാണ് ഏക ഗോൾ പിറന്നത്. സൂപ്പർ താരം ലയണൽ മെസ്സി നീക്കി നൽകിയ ബോൾ ജോർദി ആൽബ ഗ്രീസ്‌മാന് നൽകുകയായിരുന്നു. താരം അത് ഫിനിഷ് ചെയ്യുകയും ചെയ്തു. പിന്നീടും നിരവധി അവസരങ്ങൾ ബാഴ്സക്ക് ലഭിച്ചിരുന്നുവെങ്കിലും ഗോൾ നേടാൻ ആയില്ല. 4-2-3-1 ശൈലിയാണ് കൂമാൻ ഉപയോഗിക്കുന്നത്. ഗ്രീസ്‌മാൻ മുന്നിലും പിറകിൽ കൂട്ടീഞ്ഞോ, മെസ്സി, ഫാറ്റി എന്നിവരും അണിനിരക്കുന്ന രീതിയാണിത്. ഇതു തന്നെയായിരിക്കും വിയ്യാറയലിനെതിരെയും ബാഴ്സ ഉപയോഗിക്കാൻ പോവുന്ന ലൈനപ്പ്. അതേ സമയം എംവിപി പുരസ്‌കാരം കൂട്ടീഞ്ഞോക്ക് ലഭിച്ചു. മൂന്നിൽ മൂന്നും വിജയിക്കാനായത് ബാഴ്സക്ക് ആത്മവിശ്വാസം പകരും. ആദ്യ രണ്ട് മത്സരങ്ങളിൽ 3-1 നായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്. ജിംനാസ്റ്റിക്ക്, ജിറോണ എന്നിവരായിരുന്നു എതിരാളികൾ.
🔵🔴 T E A M 🔵🔴 pic.twitter.com/Uzp1idZrtt
— FC Barcelona (@FCBarcelona) September 19, 2020
🤩 @Phil_Coutinho – MVP ✌
— FC Barcelona (@FCBarcelona) September 19, 2020
⭐ @EstrellaDammUK ⭐ pic.twitter.com/BVz0LfoNEb