കരാർ പുതുക്കണമെങ്കിൽ ആദ്യം അക്കാര്യം ചെയ്യൂ, മെസ്സിയോട് പ്രസിഡന്റ് സ്ഥാനാർത്ഥി !
സൂപ്പർ താരം ലയണൽ മെസ്സി ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ വിടാൻ ശ്രമിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ബാഴ്‌സ അധികൃതർ സമ്മതിക്കാതെ വന്നതോടെ മെസ്സി ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ ക്ലബ് വിടാനുള്ള അവസരം മെസ്സിക്ക് അടുത്തെത്തി കഴിഞ്ഞിട്ടുണ്ട്. ഈ ജനുവരിയിൽ തന്നെ താരത്തിന് താൻ പോകാൻ ഉദ്ദേശിക്കുന്ന ക്ലബുമായി പ്രീ കോൺട്രാക്റ്റിൽ ഏർപ്പെടാൻ കഴിയും. മെസ്സി ഇതുവരെ കരാർ പുതുക്കാൻ തയ്യാറായിട്ടില്ല എന്നുള്ളതും ഇതിനോട് ചേർത്ത് വായിക്കാം. മാത്രമല്ല പ്രസിഡന്റിന്റെ രാജിയും സാമ്പത്തികപ്രതിസന്ധിയുമൊക്കെയായി ബാഴ്സയിപ്പോൾ വലിയൊരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോവുന്നത്. അത്കൊണ്ട് തന്നെ മെസ്സിക്ക് വിലപ്പെട്ട ഉപദേശം നൽകിയിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥി ടോണി ഫ്രയ്ക്സ. മെസ്സി കരാർ പുതുക്കണമെങ്കിൽ സാലറി കുറക്കാൻ തയ്യാറാവണമെന്നാണ് ഇദ്ദേഹം ആവിശ്യപ്പെട്ടത്. എൽ കുറുബിറ്റോക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
'Messi must take pay cut to extend Barca deal' 👀
— Goal News (@GoalNews) November 7, 2020
” മെസ്സിയോട് ഞങ്ങൾ ഇക്കാര്യത്തെ കുറിച്ച് വളരെ സമാധാനപരമായി സംസാരിക്കും. ബാഴ്‌സക്കും അദ്ദേഹത്തിനും ഏറ്റവും നല്ലത് എന്താണോ അതാണ് ഞങ്ങൾ മുഖാമുഖം ചർച്ച ചെയ്യുക. ആവിശ്യമായ എല്ലാ താരങ്ങളുടെയും കരാർ പുതുക്കൽ ഞങ്ങൾ നടത്തും.എല്ലാവർക്കും ഓഫറുകൾ നൽകും. പക്ഷെ അത് നിലവിലെ സ്ഥിതിഗതികൾക്ക് ഉതകുന്ന രീതിയിൽ ആയിരിക്കും.അത്കൊണ്ട് തന്നെ അദ്ദേഹം സാലറി കുറക്കാൻ തയ്യാറാവേണ്ടി വരും. വ്യാജമായ വാഗ്ദാനങ്ങൾ നൽകി കൊണ്ട് മെസ്സി കൺവിൻസ് ചെയ്യാൻ ഞങ്ങൾ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിനും ബാഴ്സക്കും എന്താണോ വേണ്ടത്, അതിനെ കുറിച്ച് അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി ചർച്ചചെയ്യും. മെസ്സിക്ക് ഇനിയും ഒരുപാട് കാലം ഇവിടെ കളിക്കാനാവുമെന്നാണ് ഞങ്ങൾ കരുതുന്നത് ” ടോണി ഫ്രയ്ക്സ പറഞ്ഞു. ഈ സീസണിൽ താരങ്ങളുടെ സാലറി മുപ്പത് ശതമാനം കുറക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. എന്നാൽ അതിന് മെസ്സിയുൾപ്പെടുന്ന താരങ്ങൾ സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Lionel Messi must reduce wage for Barcelona contract renewal, admits presidential candidate https://t.co/wkQJkWEZnK
— footballespana (@footballespana_) November 6, 2020