ഒരു ക്യാപ്റ്റൻ എങ്ങനെ ആയിരിക്കണമെന്നുള്ളതിന്റെ ഉത്തമമാതൃകയാണ് മെസ്സിയെന്ന് കൂമാൻ !
സൂപ്പർ താരം ലയണൽ മെസ്സിയെ പ്രശംസിച്ചു കൊണ്ട് പരിശീലകൻ റൊണാൾഡ് കൂമാൻ വീണ്ടും രംഗത്ത്. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് മെസ്സിയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ കൂമാൻ സമയം കണ്ടെത്തിയത്. മെസ്സി ക്ലബ്ബിന് വേണ്ടി തന്റെ പരമാവധി നൽകാൻ ശ്രമിക്കുന്നുവെന്നും ഒരു ക്യാപ്റ്റൻ എങ്ങനെ ആയിരിക്കണമെന്നുള്ളതിന്റെ ഉത്തമമാതൃകയാണ് മെസ്സിയെന്നുമാണ് കൂമാൻ അറിയിച്ചത്. ഇന്ന് കരുത്തരായ സെവിയ്യയെ നേരിടാനൊരുങ്ങുകയാണ് എഫ്സി ബാഴ്സലോണ. അതിന് മുന്നോടിയായാണ് കൂമാൻ മെസ്സിയെ പ്രശംസിച്ചു കൊണ്ട് സംസാരിച്ചത്. തന്നെ സംബന്ധിച്ചെടുത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്ന കാര്യത്തിൽ താൻ ഒരു വാദപ്രതിവാദത്തിനുമില്ലെന്നും കൂമാൻ കൂട്ടിച്ചേർത്തു. മെസ്സിയെ സെൽറ്റ വിഗോക്കെതിരെയുള്ള പ്രകടനത്തെ പ്രശംസിക്കാനും കൂമാൻ മറന്നില്ല. ഗോളുകൾ ഒന്നും തന്നെ നേടിയില്ലെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ടീമിനെ ഒരുപാട് സഹായിച്ചുവെന്നും ഒരു താരത്തെ നഷ്ടപ്പെട്ടതിന് ശേഷവും മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ സഹായിച്ചത് മെസ്സിയാണെന്നും കൂമാൻ പറഞ്ഞു.
❝He's trained really well, he's played well, he's given the maximum for the Club, for the team, for his teammates.❞
— FC Barcelona (@FCBarcelona) October 3, 2020
— @RonaldKoeman, on Leo #Messi pic.twitter.com/KRnPcn9VIL
” ആദ്യ ദിവസം തൊട്ടേ മെസ്സി നല്ല രീതിയിൽ പരിശീലനം നടത്തുകയും നല്ല പ്രകടനം പുറത്തെടുക്കുന്നുമുണ്ട്. ക്ലബ്ബിന് വേണ്ടി പരമാവധി നൽകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ടീമിനെയും സഹതാരങ്ങളെയും അദ്ദേഹം വളരെയധികം സഹായിക്കുന്നു. ആദ്യ ദിനം തൊട്ടേ അദ്ദേഹത്തെ കുറിച്ച് എനിക്ക് യാതൊരു പരാതികളുമില്ല. അദ്ദേഹം ഒരിക്കൽ കൂടി മികച്ചതാണ് എന്ന് സെൽറ്റ വിഗോക്കെതിരെ തെളിയിച്ചു കഴിഞ്ഞു. ഒരു താരത്തെ നഷ്ടപ്പെട്ടിട്ടും ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ടീമിനെ ഒരുപാട് സഹായിച്ചു. എനിക്ക് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അതിലൊരു സംശയവുമില്ല. വളരെയധികം ആത്മാർത്ഥയോടെയാണ് മെസ്സി കളിക്കുന്നത്. അദ്ദേഹം ഒരു ക്യാപ്റ്റൻ എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ ഉത്തമഉദാഹരണമാണ് അദ്ദേഹം ” കൂമാൻ പറഞ്ഞു.
🎙 Koeman: “#Messi? There's no discussion of his quality. I've seen it many times from the outside and he’s always been the best in the world. It's an example to have him as captain on the team.” pic.twitter.com/AQIbJglMIv
— La Pulga (@SuhailKazmi7) October 3, 2020