ഈ സീസൺ മോശം, അടുത്ത സീസണിൽ തിരിച്ചുവരും : ഹസാർഡ്

റയൽ മാഡ്രിഡിൽ എത്തിയ ആദ്യസീസൺ മോശമായിരുന്നുവെന്നും എന്നാൽ അടുത്ത സീസണിൽ നല്ല രീതിയിൽ തന്നെ തിരിച്ചു വരുമെന്നും റയൽ സൂപ്പർ താരം ഈഡൻ ഹസാർഡ്. കഴിഞ്ഞ ദിവസം ആർട്ടിബിഎഫിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ പ്രസ്താവന നടത്തിയത്. റയലിനോടൊപ്പം ഇഴകിചേരാനുള്ള സമയം മാത്രമാണ് ഈ സീസണിൽ ലഭിച്ചതെന്നും അടുത്ത സീസണിലെ പ്രകടനം വെച്ച് നിങ്ങൾക്കെന്നെ വിലയിരുത്താമെന്നും ഹസാർഡ് കൂട്ടിച്ചേർത്തു. റയലിൽ എത്തിയ ശേഷം താരത്തിന് തന്റെ പ്രതിഭക്കൊത്ത പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടക്കാണ് താരത്തിന്റെ ഈ പ്രസ്താവന.

” റയലിനോടൊപ്പമുള്ള എന്റെ ഈ ആദ്യസീസൺ മോശമായിരുന്നു. എന്നാൽ അത് കാര്യമായിട്ടെടുക്കുന്നില്ല. ടീമിനോടൊപ്പം ഇഴകിചേരാനുള്ള ഒരു സീസണായിരുന്നു ഇത്. അടുത്ത സീസൺ മുതൽ ഞാൻ വിലയിരുത്തപ്പെടും. റയൽ ടീം മികച്ചതാണ്. നല്ലൊരു അനുഭവമാണ് റയൽ എനിക്ക് സമ്മാനിക്കുന്നത്. എന്റെ കരാറിന്റെ കാലാവധി അവസാനിക്കാൻ ഇനിയും നാല് വർഷങ്ങൾ ഉണ്ട്. അത്കൊണ്ട് എനിക്കിനിയും സമയമുണ്ട്. വേഗതയുടെ കാര്യത്തിലൊക്കെ എനിക്ക് കോട്ടം സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്റെ ക്വാളിറ്റി ഒരിക്കലും ഇല്ലാതായിട്ടില്ല” അഭിമുഖത്തിൽ ഹസാർഡ് പറഞ്ഞു.

നിലവിൽ മാഡ്രിഡിൽ ആണെന്നും സുരക്ഷിതാണെന്നും ഹസാർഡ് അറിയിച്ചു. ” എനിക്ക് കുഴപ്പങ്ങളൊന്നുമില്ല. വീടിനകത്താണ്. ഞാൻ സ്വയം തന്നെ കരുതുന്നുണ്ട്. വീടിനകത്ത് വെച്ച് തന്നെ വ്യായാമവും പരിശീലനവും നടത്തുന്നുണ്ട്. നടക്കാനൊക്കെ എനിക്ക് കഴിയുന്നുണ്ട്. നല്ല രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് ” ഹസാർഡ് അറിയിച്ചു. ഫെബ്രുവരി 22 ന് ലെവാന്റെക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഹസാർഡ് പിന്നീട് കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *