ഇത്തവണ ബാഴ്‌സയുടെ സ്‌ക്വാഡ് യുവനിരയാൽ സമ്പന്നം, കഴിഞ്ഞ ഏഴ് സീസണുകളിൽ മികച്ചത് !

പലപ്പോഴും ബാഴ്സയുടെ സ്‌ക്വാഡിന് ഏറ്റവും വലിയ വിമർശനങ്ങൾ നേരിടേണ്ടി വരാറുള്ളത് ടീമിലെ താരങ്ങളുടെ പ്രായത്തെ കുറിച്ചാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാഴ്സയിൽ യുവതാരങ്ങളുടെ അഭാവം നന്നായി മുഴച്ചു നിന്നിരുന്നു. പലപ്പോഴും ബാഴ്‌സയുടെ പുതിയ സൈനിംഗുകൾ പോലും അത്യാവശ്യം പ്രായമായവരെയായിരുന്നു. എന്നാൽ ഇപ്രാവശ്യം അങ്ങനെയല്ല. കഴിഞ്ഞ ഏഴ് സീസണുകളിലെ ഏറ്റവും മികച്ച യുവ നിരയാണ് നിലവിൽ ബാഴ്‌സക്കുള്ളത്. കൂമാന്റെ വരവാണ് ഇതിന് കാരണമായത് എന്ന് പറയാം. പ്രായമായ ചില താരങ്ങളെ ബാഴ്‌സ ഒഴിവാക്കുകയും തുടർന്ന് യുവതാരങ്ങളെ ടീമിലെടുക്കുകയും ചെയ്തതിന്റെ ഫലമായാണ് കഴിഞ്ഞ ഏഴ് സീസണുകളിലെ ഏറ്റവും പ്രായം കുറഞ്ഞ ശരാശരി ബാഴ്‌സക്ക് കരസ്ഥമാക്കാൻ ബാഴ്‌സക്ക് കഴിഞ്ഞത്. നിലവിൽ ബാഴ്‌സ സ്‌ക്വാഡിന്റെ വയസ്സിന്റെ ശരാശരി 25.5 ആണ്. കഴിഞ്ഞ സീസണിൽ 26.9 ആയിരുന്നു.

2014/15 സീസണിൽ ബാഴ്‌സയുടെ സ്‌ക്വാഡിന്റെ ശരാശരി പ്രായം 25.7 ആയിരുന്നു. എന്നാൽ അതിന് ശേഷം ഇതുവരെയെല്ലാം 26 മുകളിൽ ശരാശരി ഉണ്ടായിരുന്നു. ഈ സീസണിലാണിപ്പോൾ വീണ്ടും 25-ലേക്ക് എത്തിയത്. പെഡ്രി (17), ഫ്രാൻസിസ്ക്കോ ട്രിൻക്കാവോ (20), സെർജിനോ ഡെസ്റ്റ് (19)അൻസു ഫാറ്റി (17), കാർലെസ് അലെന (22), റിക്കി പുജ്‌ (21), റൊണാൾഡ് അരൗഹോ (21), ഫെർണാണ്ടസ് (22) എന്നിവരുടെ സീനിയർ ടീമിലേക്കുള്ള വരവാണ് ബാഴ്‌സയുടെ യുവനിരയുടെ ശക്തി വർധിപ്പിച്ചത്. അതേസമയം മുപ്പത് പിന്നിട്ട സുവാരസ്, റാക്കിറ്റിച്ച്, വിദാൽ എന്നിവരെ ഒഴിവാക്കുകയും ചെയ്തു. ഇതിന് വിപരീതമായി നടന്നത് 23-കാരനായ ആർതറിനെ ഒഴിവാക്കി 30-കാരനായ പ്യാനിക്കിനെ എടുത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *