അത് റയലിന് സംഭവിച്ച വലിയ നഷ്ടമാണ് : തുറന്ന് പറഞ്ഞ് സിമയോണി!
ഇന്ന് ലാലിഗയിൽ മാഡ്രിഡ് ഡെർബിയാണ് അരങ്ങേറുന്നത്.റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് കാണാൻ സാധിക്കുക.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ഈ സീസണിലെ ആദ്യത്തെ മാഡ്രിഡ് ഡെർബിയാണ് ഇന്ന് നടക്കുന്നത്. ഇത്തവണത്തെ ലാലിഗയിൽ ഇതുവരെ തോൽവി അറിയാത്ത രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
റയൽ മാഡ്രിഡ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ആരാധകർ പൂർണമായും ഹാപ്പിയല്ല.സമ്പൂർണ്ണമായും തൃപ്തി നൽകുന്ന ഒരു പ്രകടനം റയൽ മാഡ്രിഡിൽ നിന്നും ഇതുവരെ വന്നിട്ടില്ല.ടോണി ക്രൂസിന്റെ അഭാവം ശരിക്കും റയൽ നിരയിൽ നിഴലിച്ചു കാണുന്നുണ്ട്.അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണിയും ഇത് നിരീക്ഷിച്ചിട്ടുണ്ട്.ക്രൂസ് ഇല്ലാത്തത് റയലിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സിമയോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ടോണി ക്രൂസ് പോയതിലൂടെ റയൽ മാഡ്രിഡിനെ വളരെ പ്രധാനപ്പെട്ട ഒരു താരത്തെയാണ് നഷ്ടമായിട്ടുള്ളത്. എല്ലാ പരിശീലകരും ഇഷ്ടപ്പെടുന്ന ഒരു താരമാണ് ക്രൂസ്. അവരുടെ അറ്റാക്കിന്റെ അഡ്വാന്റ്റേജ് പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു താരത്തെയാണ് അവർ ഇപ്പോൾ അന്വേഷിക്കുന്നത്. മധ്യനിരയിൽ വളരെയധികം കാമായിട്ടുള്ള ഒരു താരത്തെ അവർക്ക് ആവശ്യമുണ്ട്.ഞങ്ങൾക്ക് കൂടുതൽ പുതിയ താരങ്ങളെ ലഭിച്ചിട്ടുണ്ട്.എന്നാൽ അവർക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. അവിടെ ഗൂലറും മോഡ്രിച്ചുമൊക്കെ ഉണ്ട് ” ഇതാണ് അത്ലറ്റിക്കോ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച 5 മാഡ്രിഡ് ഡർബികളിൽ ഒരെണ്ണത്തിൽ മാത്രമാണ് റയൽ മാഡ്രിഡ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ രണ്ട് തവണ അത്ലറ്റിക്കോയോട് പരാജയപ്പെട്ടവർ കൂടിയാണ് റയൽ മാഡ്രിഡ്. അതുകൊണ്ടുതന്നെ അതിനൊക്കെ കണക്ക് തീർക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരിക്കും റയൽ മാഡ്രിഡ് ഇന്ന് ഇറങ്ങുന്നത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ അഭാവം അവർക്ക് തിരിച്ചടിയാണ്.