IFFHS അവാർഡ്സ്,2022ലെ മികച്ച കോച്ച് ആര്?

2022 എന്ന വർഷം നമ്മിൽ നിന്നും അകന്നു പോകുമ്പോൾ വിസ്മയങ്ങൾ സൃഷ്ടിച്ച ഒരുപാട് പരിശീലകരുണ്ട്. പക്ഷേ ആരായിരിക്കും ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകൻ? ഓരോ കലണ്ടർ വർഷത്തിലെയും ഏറ്റവും മികച്ച പരിശീലകന് IFFHS പുരസ്കാരം സമ്മാനിക്കാറുണ്ട്. ഇറ്റാലിയൻ പരിശീലകനായ റോബെർട്ടോ മാൻസീനിയാണ് കഴിഞ്ഞവർഷം ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നത്.

ഇത്തവണ ആർക്കായിരിക്കും പുരസ്കാരം ലഭിക്കുക? അതിനുവേണ്ടിയുള്ള 20 അംഗ ചുരുക്കപ്പട്ടിക ഇപ്പോൾ IFFHS പുറത്ത് വിട്ടിട്ടുണ്ട്. ഇന്റർനാഷണൽ ഫുട്ബോളിലെ പ്രമുഖ പരിശീലകരെല്ലാം ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നേടി കൊടുക്കാൻ ലയണൽ സ്കലോണിക്ക് സാധിച്ചിരുന്നു. മാത്രമല്ല ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും അർജന്റീന കരസ്ഥമാക്കിയിരുന്നു. അതേസമയം ടിറ്റെ,ദിദിയർ ദെഷാപ്സ് എന്നിവരൊക്കെ ഈ 20 അംഗ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.ലിസ്റ്റ് താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *