” 2026 വേൾഡ് കപ്പിലും ഉണ്ടാവുമെന്ന് ലയണൽ മെസ്സി പറഞ്ഞു “
ഈ ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ള കാര്യം നേരത്തെ ലയണൽ മെസ്സി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കാലത്തിന്റെ കാവ്യനീതിയെന്നോണം ഈ വേൾഡ് കപ്പ് കിരീടം നേടാൻ അർജന്റീനക്കും ലയണൽ മെസ്സിക്കും സാധിക്കുകയായിരുന്നു. വേൾഡ് കപ്പിന് പിന്നാലെ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം മെസ്സി തുറന്നു പറയുകയും ചെയ്തിരുന്നു.
2026 വേൾഡ് കപ്പ് ആവുമ്പോഴേക്കും ഒരു ഫുട്ബോൾ താരം എന്ന നിലയിൽ മെസ്സിക്ക് വയസ്സ് അധികരിക്കും. ആ അർത്ഥത്തിലാണ് മെസ്സി വേൾഡ് കപ്പിൽ ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടുള്ളത്. പക്ഷേ മുൻ അർജന്റീന താരമായ വാൾഡാനോ ഈ വിഷയത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.അതായത് 2026 വേൾഡ് കപ്പിൽ ഉണ്ടാകുമെന്നുള്ള കാര്യം ലയണൽ മെസ്സി തന്നോട് പറഞ്ഞിരുന്നു എന്നാണ് വാൾഡാനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വേൾഡ് കപ്പിന് മുന്നേ ഞാൻ അദ്ദേഹത്തെ ഒരു ഇന്റർവ്യൂ ചെയ്തിരുന്നു. ക്യാമറ ഓഫ് ആയിരുന്ന സമയത്ത് അദ്ദേഹം ചില കാര്യങ്ങൾ എന്നോട് പറഞ്ഞു.അഞ്ചാമത്തെ വേൾഡ് കപ്പ് ആണ് താൻ കളിക്കാൻ പോകുന്നത്.ആരുംതന്നെ ഇതുവരെ ആറാം വേൾഡ് കപ്പ് കളിച്ചിട്ടില്ല. അത് അസാധ്യമായ ഒരു കാര്യമാണ്. പക്ഷേ ഞാൻ ഈ വേൾഡ് കപ്പിൽ ചാമ്പ്യൻ ആയാൽ അടുത്ത വേൾഡ് കപ്പിലും കളിക്കാൻ ശ്രമിക്കും.ആറ് വേൾഡ് കപ്പുകൾ കളിക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യം തന്നെയാണ്.പക്ഷേ ലയണൽ മെസ്സിക്ക് അതിനു സാധിക്കുമോ എന്നുള്ളത് കണ്ടറിയണം ” ഇതാണ് വാൾഡാനോ പറഞ്ഞിട്ടുള്ളത്.
Jorge Valdano: “Cuando entrevisté a #Messi antes del Mundial, fuera de cámara me dijo que era su quinto Mundial y que ningún futbolista había jugado seis; y que era imposible, y me dijo 'si soy Campeón del Mundo me quedo con la camiseta hasta el próximo Mundial'. pic.twitter.com/dHgnrt40eM
— Veronica Brunati (@verobrunati) December 20, 2022
2024ലെ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.2026 വേൾഡ് കപ്പിൽ കൂടി മെസ്സിയെ കാണാൻ കഴിഞ്ഞാൽ അത് ആരാധകർക്ക് വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമായിരിക്കും.