സൗത്തമേരിക്കയിലേക്ക് കിരീടം തിരികെ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഹാപ്പി :മെസ്സി

2002ൽ ആയിരുന്നു അവസാനമായി ഒരു സൗത്ത് അമേരിക്കൻ രാജ്യം വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ജർമ്മനിയെ പരാജയപ്പെടുത്തിക്കൊണ്ട് അന്ന് ബ്രസീൽ ആയിരുന്നു കിരീടം നേടിയിരുന്നത്. പിന്നീട് 20 വർഷക്കാലത്തിനുള്ളിൽ ഒരൊറ്റ കിരീടം പോലും സ്വന്തമാക്കാൻ സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ കഴിഞ്ഞവർഷം അർജന്റീന അതിന് അറുതി വരുത്തി.

ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സൗത്ത് അമേരിക്കയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനോടുള്ള നന്ദി സൂചകമായി ഇന്നലെ കോൺമെബോൾ അർജന്റീന നായകനായ ലയണൽ മെസ്സിയെയും സഹതാരങ്ങളെയും ആദരിച്ചിട്ടുണ്ട്. ഈ വേദിയിൽ വച്ച് ഒരുപാട് കാര്യങ്ങൾ മെസ്സി സംസാരിച്ചിരുന്നു.ഈയൊരു ആദരവ് നൽകിയ കോൺമെബോളിനോട് മെസ്സി തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു മനോഹരമായ നിമിഷങ്ങളാണ് ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഒരുപാട് പേരുടെ സ്നേഹം ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നു.ലോക ചാമ്പ്യന്മാർ ആയതിനുശേഷം ചെയ്യുന്ന കാര്യങ്ങളൊക്കെ വളരെ മനോഹരമാണ്.സൗത്ത് അമേരിക്കയിലേക്ക് വേൾഡ് കപ്പ് കിരീടം തിരിച്ചെത്തിക്കാൻ ആയതിൽ ഞങ്ങൾ ഹാപ്പിയാണ്. ഈയൊരു ആദരവിന് ഞാൻ എന്റെ നന്ദി അർപ്പിക്കുന്നു ” ഇതാണ് മെസ്സി ചടങ്ങിനിടെ പറഞ്ഞിട്ടുള്ളത്.

ഇനി അർജന്റീന തങ്ങളുടെ അടുത്ത മത്സരം കുറസാവോക്കെതിരെയാണ് കളിക്കുക. ഈ മത്സരത്തിനു ശേഷവും ആഘോഷ പരിപാടികൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *