ഇത് ഞാൻ പല തവണ സങ്കൽപിച്ചിട്ടുണ്ട്! ഹൃദയം നിറഞ്ഞ് മെസ്സി പറയുന്നു

കഴിഞ്ഞ പനാമക്കെതിരെയുള്ള മത്സരത്തിനു ശേഷം ഗംഭീരമായ ആഘോഷ പരിപാടികൾ ആയിരുന്നു അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചിരുന്നത്.ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് അർഹിക്കുന്ന രൂപത്തിലുള്ള ഒരു ആദരം തന്നെയാണ് തങ്ങളുടെ ജന്മനാട്ടിൽ നിന്നും ലഭിച്ചിരിക്കുന്നത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള എല്ലാ താരങ്ങളെയും അർഹിക്കുന്ന രൂപത്തിൽ അർജന്റീന ആദരിക്കുകയായിരുന്നു.

ഇതിന്റെ ചിത്രങ്ങളെല്ലാം ഇപ്പോൾ ലയണൽ മെസ്സി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല ഇതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് പല കാര്യങ്ങളും അദ്ദേഹം ചേർത്തിട്ടുണ്ട്.താൻ പലതവണ സംഘടിപ്പിച്ചിട്ടുള്ള കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.കൂടാതെ എല്ലാവരോടും മെസ്സി തന്നെ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ലോക ചാമ്പ്യൻ എന്ന നിലയിൽ എന്റെ നാട്ടിലേക്ക് തിരിച്ചെത്തിയാൽ എന്താണ് സംഭവിക്കുക എന്നുള്ളത് ഞാൻ ഒരുപാട് തവണ സങ്കൽപ്പിച്ചിട്ടുണ്ട്. പക്ഷേ എനിക്കിപ്പോൾ ഇതിനെ വിവരിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നും നന്ദിയും കടപ്പാടും ഉള്ളവനായിരിക്കും. ഇത് വളരെയധികം സ്പെഷ്യൽ ആയിട്ടുള്ള ദിവസങ്ങളാണ്. എല്ലാ അർജന്റീന ആളുകളും ഇത് ആഘോഷിക്കുന്നത് കാണുന്നത് എനിക്ക് അതിരുകളില്ലാത്ത സന്തോഷം സമ്മാനിക്കുന്നു. എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു “ലിയോ മെസ്സി കുറിച്ചു.

ഇനി അർജന്റീന അടുത്ത മത്സരം കളിക്കുക കുറസാവോക്കെതിരെയാണ്.അർജന്റീനയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!