വേദനകൊണ്ട് കരഞ്ഞ് പുളഞ്ഞ് നെയ്മർ,ഹൃദയഭേദകം ഈ വീഡിയോ!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ അവസാനമായി കളിച്ച മത്സരം ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയാണ്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനിടെ നെയ്മർ ജൂനിയർക്ക് അതി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി.ശസ്ത്രക്രിയ വിജയകരമായ പൂർത്തിയായിട്ടുണ്ട്. അതിന്റെ റിക്കവറി പ്രോസസ്സിലാണ് ഇപ്പോൾ നെയ്മർ ജൂനിയർ ഉള്ളത്.
കഴിഞ്ഞദിവസം നെയ്മർ ജൂനിയർ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഡോക്ടർമാരുടെയും ഫിസിയോതെറാപ്പിസ്റ്റ്മാരുടെയും സഹായത്തോടുകൂടി നെയ്മർ റീഹാബിലിറ്റേഷൻ പ്രോസസ് തുടരുന്നതിന്റെ വീഡിയോയാണ് താരം തന്നെ പങ്കുവെച്ചിട്ടുള്ളത്.ഹൃദയഭേദകമായ വീഡിയോ എന്ന് തന്നെ പറയേണ്ടിവരും. കാരണം നെയ്മർ ജൂനിയർ വേദന കൊണ്ട് പുളയുന്നതും കരയുന്നതും അലറുന്നതുമൊക്കെ നമുക്ക് ആ വീഡിയോയിൽ നിന്നും വളരെ വ്യക്തമാക്കുന്നുണ്ട്.
No pain… No gain for Neymar 💪
— Mirror Football (@MirrorFootball) December 20, 2023
🎥 – neymarjr pic.twitter.com/F3FL0V2zAT
ഗുരുതരമായ ACL ഇഞ്ചുറിയാണ് നെയ്മർക്ക് പിടിപെട്ടിരിക്കുന്നത്.അതിൽ നിന്നും സാധ്യമാകും വിധം എത്രയും പെട്ടെന്ന് മോചിതനാകാനുള്ള ശ്രമങ്ങളാണ് നെയ്മർ നടത്തുന്നത്.എന്നാൽ വളരെയധികം വേദന അദ്ദേഹം സഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ക്യാപ്ഷനിൽ നിന്ന് തന്നെ അത് വ്യക്തമാണ്. ഒരുപാട് വേദനകളുടെയും കരച്ചിലുകളുടെയും ഒരു മാസം പിന്നിട്ടു കഴിഞ്ഞു എന്നാണ് നെയ്മർ കുറിച്ചിരിക്കുന്നത്.കടുത്ത റിക്കവറി പ്രോസസിലൂടെയാണ് അദ്ദേഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
പക്ഷേ ഈ അടുത്തകാലത്തൊന്നും അദ്ദേഹത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ല. നെയ്മർ കളത്തിലേക്ക് മടങ്ങി എത്തണമെങ്കിൽ ചുരുങ്ങിയത് ഓഗസ്റ്റ് മാസമെങ്കിലും വരേണ്ടതുണ്ട് എന്ന കാര്യം ബ്രസീലിന്റെ ടീം ഡോക്ടർ ആയ റോഡ്രിഗോ ലാസ്മർ അറിയിച്ചിട്ടുണ്ട്. അതായത് അടുത്ത കോപ്പ അമേരിക്കയിൽ നെയ്മർ ഉണ്ടാവില്ല എന്നത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനി അൽ ഹിലാലിനു വേണ്ടിയായിരിക്കും നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തുക.