വെറുതെ നടക്കാനല്ല ഞങ്ങൾ ഇങ്ങോട്ട് വന്നിട്ടുള്ളത് :അർജന്റൈൻ താരം സിമയോണി!
ഒളിമ്പിക്സിലെ ആദ്യ മത്സരത്തിനു വേണ്ടി അർജന്റീന ടീം ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ മൊറോക്കോയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. ഫ്രാൻസിലെ സെന്റ് എറ്റിനിയിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം അടങ്ങേറുക.ഹവിയർ മശെരാനോ പരിശീലിപ്പിക്കുന്ന ഈ ടീമിന്റെ ക്യാപ്റ്റൻ സൂപ്പർ താരം നിക്കോളാസ് ഓട്ടമെന്റിയാണ്.
അർജന്റീനയുടെ അണ്ടർ 23 ടീമിൽ ഇടം നേടാൻ ജൂലിയാനോ സിമയോണിക്ക് കഴിഞ്ഞിരുന്നു.അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുടെ ചെറിയ മകനാണ് ജൂലിയാനോ. ഇറ്റലിയിലാണ് ജനിച്ചതെങ്കിലും ഇദ്ദേഹം അർജന്റീനയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ അലാവസിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.ഏതായാലും അർജന്റീനയുടെ ലക്ഷ്യത്തെക്കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്.വെറുതെ നടക്കാൻ വേണ്ടിയുള്ള പാരീസിലോട്ട് വന്നിട്ടുള്ളത് എന്നാണ് ജൂലിയാനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഏറ്റവും മികച്ചത് നൽകും. 100% വും മത്സരത്തിനായി ഞങ്ങൾ സമർപ്പിക്കും. ഇതൊരു ഷോർടായിട്ടുള്ള ഒരു ടൂർണ്ണമെന്റ് ആണ്.ഇവിടെ പിഴവുകൾ വരുത്തിവെക്കാൻ പാടില്ല. അർജന്റീനയെ ഒന്നാമൻമാരാകണം. അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ വെറുതെ പാരീസിലൂടെ നടക്കാനോ ചുറ്റിക്കറങ്ങാനോ വന്നതല്ല. അത് ഞങ്ങൾക്ക് തന്നെ ബോധ്യമുണ്ട് “ഇതാണ് ജൂലിയാനോ സിമയോണി പറഞ്ഞിട്ടുള്ളത്.
പരാഗ്വക്കെതിരെയുള്ള മത്സരത്തിലായിരുന്നു അർജന്റീനക്ക് വേണ്ടി സിമയോണി അരങ്ങേറ്റം കുറിച്ചിരുന്നത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതോടുകൂടിയാണ് മശെരാനോ ഒളിമ്പിക്സിനുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. നിലവിൽ ലോൺ കാലാവധി പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തിരിച്ചെത്തിയിട്ടുണ്ട്.