വിനീഷ്യസിന്റെ കാര്യത്തിൽ ക്ഷമ വേണം : ടിറ്റെ!
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് യുവസൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. ഗോളുകളും അസിസ്റ്റുകളുമായി നിർണായകമായ പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ വിനീഷ്യസ് ജൂനിയറിന് ടിറ്റെ ഇടം നൽകിയിരുന്നില്ല. പിന്നീട് ഫിർമിനോക്ക് പരിക്കേറ്റപ്പോൾ വിനീഷ്യസിനെ ടിറ്റെ ഉൾപ്പെടുത്തുകയായിരുന്നു.
ഏതായാലും നാളെത്തെ മത്സരത്തിന്റെ ആദ്യ ഇലവനിൽ വിനീഷ്യസ് ഉണ്ടാവുമോ എന്നുള്ള കാര്യം സംശയത്തിലാണ്. വിനീഷ്യസിന്റെ കാര്യത്തിൽ ക്ഷമ കാണിക്കേണ്ടതുണ്ട് എന്നാണ് ഇതേകുറിച്ച് ടിറ്റെ പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tite prega paciência com Vini Jr, vê Seleção entrando em novo estágio e "segura" escalação https://t.co/s94R3hKDea
— ge (@geglobo) November 10, 2021
” ഒരു യുവതാരത്തിന്റെ കാര്യത്തിൽ നമ്മൾ ക്ഷമ കാണിക്കേണ്ടതും മനസ്സിലാക്കേണ്ടതുമുണ്ട്.അദ്ദേഹത്തിന് ഡെവലപ്പ് ചെയ്യാൻ ആവിശ്യമായ ഒരു പരിതസ്ഥിതി ഇവിടെ ഒരുക്കേണ്ടതുണ്ട്.വിനീഷ്യസ് റയലിൽ അഡാപ്റ്റാവാൻ ഒരുപാട് സമയം എടുത്തതായി കാണുന്നുണ്ട്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ സൂക്ഷ്മത കാണിക്കുന്നുണ്ട്.വിനീഷ്യസിന്റെ കാര്യത്തിൽ ഞാൻ ആഞ്ചലോട്ടിയുമായി സംസാരിച്ചിരുന്നു.അദ്ദേഹത്തിന്റെ ഡിഫൻസീവ്,ഒഫൻസസീവ് ഫേസിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.തീർച്ചയായും അദ്ദേഹം മാനസികമായും ഡെവലപ്പ് ചെയ്തു വരികയാണ് ” ടിറ്റെ പറഞ്ഞു.
റയലിനായി താരം ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്.9 ഗോളുകളും 5 അസിസ്റ്റുകളും താരം ഇതുവരെ നേടിക്കഴിഞ്ഞു.