റഫറിയുടെ താടിയെല്ല് തകർത്തു,പല്ല് അടിച്ച് കൊഴിച്ചു,വിവാദം!

ഫുട്ബോൾ ലോകത്ത് നിന്നും മറ്റൊരു അനിഷ്ട സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഒരു അനിഷ്ട സംഭവം നടന്നിട്ടുള്ളത്.റഫറിക്കെതിരെയുള്ള അതിക്രമമാണ് ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പ്രമുഖ മാധ്യമങ്ങളായ ദി ഗാർഡിയൻ,ദി സൺ എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാഡ്സ്റ്റോ ഹോണെറ്റ്സ്,ഗ്രീനാക്രെ ഈഗിൾസ് എന്നീ 2 ടീമുകൾ തമ്മിലായിരുന്നു ലോവർ ഡിവിഷൻ ഫുട്ബോളിൽ ഏറ്റുമുട്ടിയിരുന്നത്. മത്സരം നിയന്ത്രിച്ചിരുന്നത് ഖോഡർ യാഗി എന്ന റഫറിയായിരുന്നു. മത്സരത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഒരു താരമാണ് റഫറിക്കെതിരെ ആക്രമണം അഴിച്ചു വിട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മുഖത്ത് നിരന്തരമായി പിടിക്കുകയായിരുന്നു. ആക്രമണം നടത്തിയ വ്യക്തി ഒരു ബോക്സർ താരം കൂടിയാണ്.

ഗ്രീനാക്രയുടെ താരമായ ഈ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.റഫറിയുടെ താടിയെല്ല് തകർന്നിട്ടുണ്ട്. മാത്രമല്ല ഇടിയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. അദ്ദേഹത്തെ ഉടൻതന്നെ ഹോസ്പിറ്റലിൽ പ്രവേശിച്ചു. മുഖം പൂർവസ്ഥിതിയിലാവാൻ ചിലപ്പോൾ സർജറി വേണ്ടി വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.കൂടാതെ ഒരുപാട് രക്തം അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഗ്രീനാക്രെ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കി.ഇനി ഈ സീസണിൽ തങ്ങൾ മത്സരങ്ങൾ ഒന്നും കളിക്കുന്നില്ല എന്നാണ് സ്റ്റേറ്റ്മെന്റിൽ ഇവർ പ്രസ്താവിച്ചിട്ടുള്ളത്.ആക്രമണങ്ങളെ തങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഏതായാലും ഓസ്ട്രേലിയയിൽ റഫറിമാർക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ കടുത്ത നടപടി എടുക്കാൻ റഫറിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!