മെസ്സി Vs സുവാരസ് മത്സരം നടന്നേക്കില്ലേ? ആശങ്ക!
ഇന്ന് നടന്ന കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പൻമാരായ അർജന്റീനക്കും ഉറുഗ്വക്കും ജയം നേടാൻ സാധിച്ചിരുന്നില്ല. അർജന്റീനയെ പരാഗ്വയാണ് ഗോൾരഹിത സമനിലയിൽ തളച്ചതെങ്കിൽ ഉറുഗ്വയെ കൊളംബിയയായിരുന്നു ഗോൾരഹിത സമനിലയിൽ കുരുക്കിയത്.ഇനി അടുത്ത മത്സരത്തിൽ മുഖാമുഖം വരുന്നത് അർജന്റീനയും ഉറുഗ്വയുമാണ്.
🚨 Las cuatro preocupaciones de Uruguay para jugar con Argentina
— TyC Sports (@TyCSports) October 8, 2021
Giorgian de Arrascaeta, Luis Suárez, Josema Giménez y Rodrigo Bentancur -suspendido por amarillas- no pudieron terminar el partido contra Colombia por diferentes lesiones.https://t.co/bQTn5eCNZH
ഈ മത്സരത്തിൽ ആരാധകർ ഏറെ ഉറ്റുനോക്കുന്നത് ഉറ്റസുഹൃത്തുക്കളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്നതിനെയാണ്. എന്നാൽ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതായത് ഈ മത്സരത്തിൽ ലൂയിസ് സുവാരസ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. കൊളംബിയക്കെതിരെയുള്ള മത്സരത്തിലേറ്റ പരിക്കാണ് താരത്തെ അലട്ടുന്നത്.കൊളംബിയൻ ഡിഫൻഡർ യെറി മിനയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സുവാരസ് രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല. കൂടാതെ അരാസ്കാറ്റെ, ഹോസെ ജിമിനസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ബെന്റാൻക്കൂറിന് യെല്ലോ ലഭിച്ചതിനാൽ അർജന്റീനക്കെതിരെയുള്ള മത്സരം നഷ്ടമാവും.
അവസാനമായി അർജന്റീനയും ഉറുഗ്വയും ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്കൊപ്പമായിരുന്നു വിജയം.അന്ന് മെസ്സിയും സുവാരസും മുഖാമുഖം വരികയും മെസ്സി അസിസ്റ്റ് നേടുകയും ചെയ്തിരുന്നു.ഏതായാലും നിർണായക താരങ്ങളുടെ പരിക്കും സസ്പെൻഷനും മുൻകാലകണക്കുകളുമൊക്കെ ഉറുഗ്വക്ക് ആശങ്കകളാണ് സമ്മാനിക്കുന്നത്.