മെസ്സി വേൾഡ് കപ്പ് നേടിയാൽ ഹാപ്പിയായിരിക്കും : റൊണാൾഡോ
ഖത്തർ വേൾഡ് കപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ അർജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. വേൾഡ് കപ്പ് കിരീടത്തിലേക്ക് മെസ്സിക്കും സംഘത്തിനും കേവലം രണ്ട് മത്സരത്തിന്റെ ദൂരം മാത്രമാണുള്ളത്.
ഇപ്പോഴിതാ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ബ്രസീൽ പുറത്തായ സ്ഥിതിക്ക് ഇനി വേൾഡ് കപ്പ് മെസ്സി നേടുകയാണെങ്കിൽ ഹാപ്പിയായിരിക്കും എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. അതേസമയം മികച്ച ഫുട്ബോളല്ല അർജന്റീന കളിക്കുന്നതെന്നും റൊണാൾഡോ കാരണ സഹിതം വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ronaldo Nàzario to @TyCSports: “If Argentina wins the World Cup, I’ll be happy for Messi.” 🤝🇧🇷 pic.twitter.com/ZeUwpo7uhA
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2022
” മെസ്സി വേൾഡ് കപ്പ് കിരീടം നേടുകയാണെങ്കിൽ ഞാൻ ഹാപ്പിയായിരിക്കും.പക്ഷേ ഒരു ബ്രസീലിയൻ എന്ന നിലയിൽ ഹാപ്പിയായിരിക്കില്ല. കാരണം ഞങ്ങളും അതർഹിച്ചതാണ്.ഫുട്ബോൾ എന്നുള്ളത് കളിച്ചു വിജയിക്കുക എന്നുള്ളതാണ്. തീർച്ചയായും ലയണൽ മെസ്സിക്ക് അവസരമുണ്ട്. അർജന്റീന മികച്ച ഫുട്ബോൾ ഒന്നുമല്ല കളിക്കുന്നത്. പക്ഷേ അവർക്ക് അവിശ്വസനീയമായ ആഗ്രഹമുണ്ട്. വളരെയധികം അഗ്രഷനുമുണ്ട്.മാത്രമല്ല അവരോടൊപ്പം മെസ്സിയുമുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കിൽ മെസ്സി കിരീടം ഞാൻ ഹാപ്പിയായിരിക്കും ” റൊണാൾഡോ പറഞ്ഞു.
ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ളത് ലയണൽ മെസ്സി തന്നെ തുറന്നു പറഞ്ഞ കാര്യമാണ്.മെസ്സിക്ക് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.