” അർജന്റീന പണത്തിനു വേണ്ടിയല്ല കളിക്കുന്നത് “

ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഒരു തകർപ്പൻ പോരാട്ടമാണ് ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ മത്സരത്തിനു മുന്നോടിയായി അർജന്റീന ടീമിനെ കുറിച്ച് അവരുടെ പരിശീലകനായ ലയണൽ സ്കലോണി സംസാരിച്ചിട്ടുണ്ട്.കിരീടത്തിന് വേണ്ടി സർവ്വം സമർപ്പിച്ചു കളിക്കുമെന്നാണ് പരിശീലകന്റെ ഉറപ്പ്. അർജന്റീന പണത്തിനു വേണ്ടിയല്ല കളിക്കുന്നതെന്നും മറിച്ച് ആരാധകർക്കും കുടുംബങ്ങൾക്കും അഭിമാനത്തിന് വേണ്ടിയുമാണ് കളിക്കുന്നതെന്നും സ്കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റീന ടീം അവർക്ക് വേണ്ടി തന്നെയാണ് കളിക്കുന്നത്,ആരാധകർക്കും കുടുംബങ്ങൾക്കും വേണ്ടിയാണ് കളിക്കുന്നത്,അഭിമാനത്തിനു വേണ്ടിയാണ് കളിക്കുന്നത്,അല്ലാതെ പണത്തിനു വേണ്ടിയല്ല. അവർ എല്ലാവരും എടുക്കുന്ന എഫേർട് നമുക്കറിയാം. ആളുകൾക്ക് സന്തോഷം നൽകാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.കിരീടം നേടുക എന്നുള്ളത് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.പക്ഷേ സർവ്വം സമർപ്പിച്ചു കളിക്കും എന്നുള്ള ഉറപ്പ് ഞങ്ങൾ നൽകുന്നു ” ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

ഏതായാലും കിരീടം നേടുക എന്ന ലക്ഷ്യത്തിലേക്ക് രണ്ടേ രണ്ട് മത്സരങ്ങളുടെ ദൂരം മാത്രമാണ് അവശേഷിക്കുന്നത്. ലയണൽ മെസ്സി കിരീടനേട്ടത്തോടുകൂടി പടിയിറങ്ങുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!