മെസ്സി മോശമായി കളിച്ചത് ഓർമ്മയില്ല: സ്കലോനി

ഈ സീസണിൽ ഇതുവരെ ലയണൽ മെസ്സി മികച്ച പ്രകടനമാണ് പിഎസ്ജിക്ക് വേണ്ടി പുറത്തെടുത്തിട്ടുള്ളത്. മാത്രമല്ല അർജന്റീനക്ക് വേണ്ടി അവസാനമായി കളിച്ച കളികളിലും മെസ്സി മിന്നിത്തിളങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ മെസ്സിയുടെ ഈ തകർപ്പൻ ഫോം അടുത്ത വേൾഡ് കപ്പിന് ഒരുങ്ങുന്ന അർജന്റീനക്ക് വലിയ ആശ്വാസമാണ്.

ഏതായാലും ലയണൽ മെസ്സിയെ കുറിച്ച് ഒരിക്കൽ കൂടി അർജന്റീനയുടെ പരിശീലകനായ സ്‌കലോണി ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി ഇക്കാലമത്രയും മോശമായി കളിച്ചത് തന്റെ അറിവിൽ ഇല്ല എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിനെ എപ്പോഴും മെസ്സി ഇഷ്ടപ്പെടുന്നുണ്ട്. ആ ഇഷ്ടം അദ്ദേഹം കളത്തിൽ പ്രകടിപ്പിക്കാറുണ്ട്. ഇക്കാലമത്രയും മെസ്സി ഒരിക്കലെങ്കിലും മോശമായി കളിച്ചത് എന്റെ അറിവിൽ ഇല്ല.ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ, അദ്ദേഹം എപ്പോഴും ടീമിനെ സഹായിച്ചു കൊണ്ടേയിരിക്കും ” ഇതാണ് മെസ്സിയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്‌കലോണി മറുപടി പറഞ്ഞിട്ടുള്ളത്.

മെസ്സി തന്റെ മികച്ച പ്രകടനം തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ അർജന്റീനക്ക് വേൾഡ് കപ്പിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!