മെസ്സി ഫെഡററെ പോലെ : കാരണ സഹിതം വിശദീകരിച്ച് സ്കലോണി!
ഇന്ന് നടന്ന ജമൈക്കക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ വിജയം തുടരാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. അർജന്റീനയുടെ ആദ്യ ഗോൾ സിറ്റി സൂപ്പർ താരം ഹൂലിയൻ ആൽവരസായിരുന്നു നേടിയിരുന്നത്. പിന്നീട് ലയണൽ മെസ്സി സബ്ബായി ഇറങ്ങിക്കൊണ്ട് രണ്ട് ഗോളുകൾ കൂടി നേടുകയായിരുന്നു.
ഏതായാലും ലയണൽ മെസ്സിയുടെ ഈ അസാമാന്യ പ്രകടനത്തെ പരിശീലകനായ ലയണൽ സ്കലോണി പ്രശംസിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരും മെസ്സിയെ ആസ്വദിക്കുന്ന പോലെ ഞാനും മെസ്സിയെ ആസ്വദിക്കുകയാണ് എന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.മെസ്സി ഫെഡററെ പോലെയാണെന്നും അദ്ദേഹം വിരമിച്ചു കഴിഞ്ഞാൽ ലോകത്തുള്ള എല്ലാവരും മിസ്സ് ചെയ്യുമെന്നും സ്കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ingeniosa comparación de Scaloni: "Messi es como Federer…" 🗣
— TyC Sports (@TyCSports) September 28, 2022
Al entrenador de la Selección Argentina le preguntaron por lo que genera la Pulga y respondió con un ingenioso paralelismo.https://t.co/V7HNX7oveF
” നിങ്ങൾ മെസ്സിയെ എൻജോയ് ചെയ്യേണ്ടിയിരിക്കുന്നു. കാരണം അദ്ദേഹം ഫെഡററെ പോലെയാണ്.ഫെഡറർ വിരമിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കളി ഇനി കാണാൻ പറ്റില്ലല്ലോ എന്നോർത്ത് എല്ലാവരും വിഷമിച്ചത്, തീർച്ചയായും ലയണൽ മെസ്സി വിരമിച്ചു കഴിഞ്ഞാൽ ഫെഡററെ മിസ് ചെയ്യുന്നതുപോലെ എല്ലാവരും മെസ്സിയെ മിസ് ചെയ്യും. മാത്രമല്ല ഫുട്ബോൾ കൂടുതൽ മൂവ് ചെയ്യേണ്ട ഒരു കായിക ഇനം കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാവരും മെസ്സിയെ നന്നായി ആസ്വദിക്കുന്നുണ്ട്. മെസ്സിയുടെ കളി കാണുന്നത് തന്നെ വണ്ടർ ഫുള്ളായ അനുഭവമാണ്.എനിക്ക് അദ്ദേഹത്തെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞാൻ പരിശീലകൻ അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കളി കാണാൻ ഞാൻ ടിക്കറ്റ് എടുക്കുമായിരുന്നു.ഇനി നമുക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം അദ്ദേഹത്തെ എൻജോയ് ചെയ്യുക എന്നുള്ളതാണ്. കാരണം ഇനി മെസ്സിയെപ്പോലെ ഒരു താരം ഉണ്ടാവുമോ എന്നെനിക്കറിയില്ല ” അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.
നിലവിൽ അർജന്റീനക്ക് വേണ്ടി അസാമാന്യ പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഇനി പിഎസ്ജിയുടെ ജേഴ്സിയിലാണ് നമുക്ക് മെസ്സിയെ കാണാൻ കഴിയുക.