ഉറുഗ്വയെ തരിപ്പണമാക്കി മെസ്സിപ്പട, ബ്രസീലിന് സമനിലകുരുക്ക്!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ അർജന്റീനക്ക്‌ തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ കരുത്തരായ ഉറുഗ്വയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി, ഡി പോൾ, ലൗറ്ററോ മാർട്ടിനെസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. മത്സരത്തിൽ ആരാധകരുടെ മനം നിറക്കുന്ന പ്രകടനമാണ് അർജന്റീന കാഴ്ച്ച വെച്ചത്.മത്സരത്തിന്റെ 38-ആം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. മെസ്സി നിക്കോ ഗോൺസാലസിന് നൽകിയ ബോൾ ഗോളിൽ കലാശിക്കുകയായിരുന്നു.44-ആം മിനിറ്റിൽ ഡി പോളിന്റെ ഗോൾ വന്നു. ഉറുഗ്വയുടെ ഗോൾമുഖത്ത് അർജന്റീന നടത്തിയ ഗോൾ ശ്രമത്തിനൊടുവിലാണ് ഡി പോൾ ഫിനിഷ് ചെയ്തത്.62-ആം മിനിറ്റിലാണ് ലൗറ്ററോ അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഡി പോളിന്റെ ക്രോസ് ലോ സെൽസോ വഴി ലൗറ്ററോയിൽ എത്തുകയായിരുന്നു.

അതേസമയം വമ്പൻമാരായ ബ്രസീലിനെ കൊളംബിയ സമനിലയിൽ കുരുക്കി.ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിയാതെ പോവുകയായിരുന്നു. ഇതാദ്യമായാണ് വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ പോയിന്റുകൾ നഷ്ടപ്പെടുത്തുന്നത്. ഇതിനു മുൻപത്തെ ഒൻപത് മത്സരങ്ങളിലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. അതേസമയം പരാജയമറിയാതെ അർജന്റീന 24 മത്സരങ്ങൾ പൂർത്തിയാക്കി. നിലവിൽ പോയിന്റ് ടേബിളിൽ 28 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്.22 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!