മെസ്സി കളത്തിലുണ്ടാവുമ്പോൾ കണ്ണ് ചിമ്മരുത്, അസുലഭ മുഹൂർത്തങ്ങൾ നഷ്ടമാവും:റോജർ ഫെഡറർ!

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത മാഗസിനായ ടൈം ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 താരങ്ങളെ തിരഞ്ഞെടുത്തത്. ഫുട്ബോളിൽ നിന്ന് ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് ഇടം നേടിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ കിരീടനേട്ടമാണ് മെസ്സിക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുള്ളത്.

മെസ്സിയെ അനൗൺസ് ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പ് മാഗസിനിൽ പുറത്തിറക്കിയത് ടെന്നീസ് ഇതിഹാസമായ റോജർ ഫെഡററാണ്.മെസ്സിയുടെ കുറച്ച് ഒരുപാട് കാര്യങ്ങൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.ഫെഡററുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ ഗോൾ സ്കോറിങ്‌ റെക്കോർഡുകളോ, കിരീട നേട്ടങ്ങളോ ഒന്നും നാം ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ല.അതൊക്കെ എല്ലാവർക്കും അറിയുന്നതാണ്. മെസ്സിയിൽ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം അദ്ദേഹത്തിന്റെ സ്ഥിരതയും മഹത്വവുമാണ്.ഒരുപാട് കാലം ഇങ്ങനെ തുടരുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.മെസ്സി ഡ്രിബിൾ പറയുന്നത് ഒരു മജീഷ്യനെ പോലെയാണ്,മെസ്സിയുടെ പാസുകൾ ഒരു കലയാണ്.എന്റെ കരിയർ ഇവിടെയാണ് അവസാനിച്ചത്. എത്രത്തോളം ഭാരമാണ് ഓരോ കായിക താരവും ചുമക്കുന്നത് എന്നുള്ളത് എനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കും.ലയണൽ മെസ്സിയെ പോലെയുള്ള ഒരു താരത്തിന് ആ ഭാരം വളരെ കൂടുതലായിരിക്കും. കാരണം വലിയ ഒരു ക്ലബ്ബിന് വേണ്ടിയും വളരെയധികം പാഷനേറ്റ് ആയിട്ടുള്ള ക്ലബ്ബിന് വേണ്ടിയും ആണ് ലയണൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.

അർജന്റീനയുടെ വേൾഡ് കപ്പ് വിജയം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫുട്ബോളിനെ ഫോളോ ചെയ്യാത്തവർ പോലും അതിൽ പങ്കാളികളായി.മറഡോണ,ബാറ്റിസ്റ്റൂട്ട എന്നിവരായിരുന്നു അർജന്റീനയിലെ എന്റെ ഫേവറേറ്റ് താരങ്ങൾ. അവർ എന്നെ വളരെയധികം പ്രചോദിപ്പിച്ചിരുന്നു.ഇപ്പോൾ ഭാവി തലമുറയെ ലയണൽ മെസ്സി പ്രചോദിപ്പിക്കുന്നു.ഈ അതുല്യമായ ക്രിയാത്മകത ഇനിയും കുറച്ചുകാലം കാണാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ലയണൽ മെസ്സി കളിക്കളത്തിൽ ഉണ്ടാവുമ്പോൾ നിങ്ങൾ കണ്ണ് ചിമ്മരുത്. കാരണം അസാധാരണമായ ഒരുപാട് നിമിഷങ്ങൾ നിങ്ങൾ ആ മനുഷ്യനിൽ നിന്നും കാണുന്നത് നഷ്ടപ്പെടുത്തിയേക്കാം ” റോജർ ഫെഡറർ കുറിച്ചു.

വളരെയധികം പരസ്പര ബഹുമാനം വെച്ച് പുലർത്തുന്ന താരങ്ങളാണ് റോജർ ഫെഡററും ലയണൽ മെസ്സിയും. 2022 സെപ്റ്റംബർ മാസത്തിലായിരുന്നു ഫെഡറർ തന്റെ കരിയറിന് വിരാമം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *