മെസ്സി എല്ലാവരുടെയും പേടിസ്വപ്നമാകുന്നത് എപ്പോൾ? MLS ലെജൻഡ് പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സിക്ക് ഈ സീസണിൽ പരിക്ക് മൂലം ചില മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിലേക്ക് എത്തിയ മെസ്സി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.കൻസാസ് സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ഒരു കിടിലൻ ഗോളും അസിസ്റ്റും മെസ്സി നേടിയിരുന്നു. അതിന് ശേഷം നാഷ് വില്ലെ എസ്സിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയത്.

ഇങ്ങനെ മിന്നുന്ന ഫോമിലാണ് ലയണൽ മെസ്സി ഇപ്പോൾ കളിക്കുന്നത്. ഇത്തരത്തിലുള്ള മെസ്സിയാണ് എതിരാളികളുടെ പേടിസ്വപ്നമായി മാറുന്നത് എന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ എംഎൽഎസ് ഇതിഹാസമായ സാഷ ക്ലെസ്റ്റൻ. അതായത് മതിയായ വിശ്രമം ലഭിച്ച, ആരോഗ്യവാനായ മെസ്സി എതിരാളികളുടെ ഒരു പേടിസ്വപ്നമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.സാഷയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി വീണ്ടും സ്റ്റാറായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ മെസ്സി രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് നേടിയത്.GOAT കളിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. പ്രത്യേകിച്ച് ഒരാഴ്ച മുഴുവനും തയ്യാറെടുക്കാൻ സമയം കിട്ടിയാൽ മെസ്സി ഏറെ മികവ് കാണിച്ചിരിക്കും. മതിയായ വിശ്രമം ലഭിച്ച ആരോഗ്യവാനായ ലയണൽ മെസ്സി എതിരാളികളുടെ ഒരു പേടിസ്വപ്നമാണ് ” ഇതാണ് എംഎൽഎസ് ഇതിഹാസം പറഞ്ഞിട്ടുള്ളത്.

നിലവിൽ ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇന്റർമയാമിയാണ്.ഇനി ന്യൂ ഇംഗ്ലണ്ടിനെതിരെയാണ് ഇന്റർമയാമി കളിക്കുക. അമേരിക്കൻ ലീഗിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *