മെസ്സി എന്ന നിലയിൽ ഒരു നെഗറ്റീവ് വശം കൂടിയുണ്ട് : മെസ്സി തന്നെ പറയുന്നു.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ലയണൽ മെസ്സി. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തിനിടെ നിരവധി റെക്കോർഡുകളും പുരസ്കാരങ്ങളും കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിലും മെസ്സിക്ക് ആരാധകരുണ്ട്.
പക്ഷേ ലയണൽ മെസ്സി ഈ പ്രശസ്തി ഒന്നും ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇക്കാര്യം മെസ്സി തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. മെസ്സി എന്ന നിലയിൽ ഒരു നെഗറ്റീവ് വശമുണ്ടെന്നും ചിലപ്പോഴൊക്കെ ഈ പ്രശസ്തി ഇല്ലായിരുന്നുവെങ്കിലെന്ന് താൻ ആലോചിച്ചിരുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Valdano: "Mascherano once said it would be crazy to be Messi for 5 minutes."
— Roy Nemer (@RoyNemer) November 14, 2022
Lionel Messi: "Being Messi has its negative side, I sometimes wish I wasn't famous. I don't like being the center of attention or feeling that people are looking at me. But I've gotten used to it." pic.twitter.com/oi9q66tQ9y
” മെസ്സി എന്ന നിലയിൽ അതിനൊരു നെഗറ്റീവ് ഭാഗം കൂടിയുണ്ട്. എനിക്ക് ഇത്ര പ്രശസ്തി ഇല്ലായിരുന്നുവെങ്കിലെന്ന് ഞാൻ ചിലപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ശ്രദ്ധ കേന്ദ്രമാകാനോ ആളുകൾ എന്നെ എപ്പോഴും നോക്കുന്നതോ ശ്രദ്ധിക്കുന്നതോ ഒന്നും തന്നെ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഇതൊക്കെ എനിക്കിപ്പോൾ ശീലമായി കഴിഞ്ഞു ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
അതായത് ഈ പ്രശസ്തി ഒന്നുമില്ലാതെ പ്രൈവസി മെസ്സി ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. പലപ്പോഴായി ഈ വിഷയത്തെക്കുറിച്ച് മെസ്സി സംസാരിച്ചിട്ടുണ്ട്. പക്ഷേ ലോകപ്രശസ്തനായ മെസ്സിക്ക് ഇനി ഇക്കാര്യങ്ങളിൽ നിന്ന് ഒരു മോചനമില്ല.