മെസ്സി ഇനി തിരശ്ശീലയിലും,നടനായി അരങ്ങേറ്റം കുറിച്ചു!
ഫുട്ബോൾ ലോകത്തെ ഒട്ടു മിക്ക സൂപ്പർ താരങ്ങളും അഭിനയ രംഗത്തേക്ക് കാലെടുത്തു വെക്കാറുണ്ട്. പക്ഷേ ഭൂരിഭാഗം പേരും പരസ്യങ്ങളിൽ മാത്രമാണ് അഭിനയിക്കാറുള്ളത്.അർജന്റൈൻ സൂപ്പർതാരമായ ലയണൽ മെസ്സിയും ഒട്ടേറെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.പെപ്‌സി,ലെയ്സ് പൊട്ടാറ്റോ,അഡിഡാസ് തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളിൽ മെസ്സി സജീവസാന്നിധ്യമാണ്.
പക്ഷേ മെസ്സിയിപ്പോൾ ഒരു നടനായി കൊണ്ടു തന്നെ തിരശ്ശീലയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അർജന്റീനയിലെ പ്രശസ്ത ടെലിവിഷൻ സീരീസായ ലോസ് പ്രൊടക്ടോറെസിലാണ് മെസ്സി അഭിനയിച്ചിട്ടുള്ളത്.കാമിയോ രൂപത്തിലാണ് മെസ്സി തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ഈ ടിവി സിരീസിന്റെ ഫസ്റ്റ് സീസൺ നേരത്തെ തന്നെ ഇറങ്ങുകയും ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇതിന്റെ രണ്ടാം സീസണിലാണ് മെസ്സി ഇപ്പോൾ അഭിനയിച്ചിട്ടുള്ളത്.
Lionel Messi will be in season 2 of Los Protectores! It will air on Start+ Latin America. pic.twitter.com/rIACNuUJsK
— Roy Nemer (@RoyNemer) June 8, 2022
മാത്രമല്ല മെസ്സിയുടെ സീനുകൾ എല്ലാം തന്നെ ഇപ്പോൾ ഷൂട്ട് ചെയ്ത് പൂർത്തിയായിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പാണ് ഇത് പൂർത്തിയായിയിട്ടുള്ളത്.പാരീസിൽ വെച്ചും മെസ്സിയുടെ സീനുകൾ ഷൂട്ട് ചെയ്തിരുന്നു.ബ്യൂണസ് അയേഴ്സ് ഉൾപ്പെടെയുള്ള പല പല ലൊക്കേഷനുകളിൽ വെച്ചാണ് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഈ ടിവി സീരിസിന്റെ രണ്ടാം സീസൺ ഈവർഷം പുറത്തിറങ്ങില്ല. അടുത്ത വർഷമായിരിക്കും റിലീസ് ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മെസ്സിയെ ടിവി സീരിസിൽ കാണണമെങ്കിൽ ആരാധകർ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.