റൊണാൾഡീഞ്ഞോ,കഫു എന്നിവരൊക്കെ ഒരുമിക്കുന്നു, ബ്രസീലിലെ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി!

വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെയാണ് ബ്രസീൽ എന്ന രാജ്യം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സൗത്ത് ഭാഗത്ത് അപ്രതീക്ഷിതമായ ഒരു വെള്ളപ്പൊക്കം സംഭവിച്ചിട്ടുണ്ട്.റിയോ ഗ്രാന്റെ ഡോ സൂളിലേ ജനങ്ങളാണ് ഈ വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിക്കുന്നത്. ഏകദേശം 6 ലക്ഷത്തോളം ആളുകളെ ഈ വെള്ളപ്പൊക്കം ബാധിച്ചു എന്നാണ് റിപ്പോർട്ട്.

161 ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.82 ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് ഇപ്പോൾ രാജ്യത്തിന്റെ തെക്ക് ഭാഗം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നെയ്മർ ജൂനിയർ ഉൾപ്പെടെയുള്ള ബ്രസീലിയൻ താരങ്ങൾ ഇതുവരെ സഹായിച്ചിരുന്നു.ഇപ്പോൾ ഈ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി ബ്രസീലിയൻ ഇതിഹാസങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.

അതായത് ഒരു ചാരിറ്റി മത്സരം സംഘടിപ്പിക്കപ്പെടുന്നുണ്ട്. ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം സംഘടിപ്പിക്കപ്പെടുന്നത്. ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോ,കഫു,ബെബെറ്റൊ എന്നിവരൊക്കെ ഈ മത്സരത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ മത്സരത്തിലൂടെ ലഭിക്കുന്ന പണം മുഴുവനും ഈ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി ഡൊണേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക.ഫിലിപേ ലൂയിസ്,ടമിറസ് എന്നിവരൊക്കെ ഈ മത്സരത്തിന്റെ ഭാഗമാകുന്നുണ്ട്. ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയറാണ് ഈ മത്സരത്തിലെ ഒരു ടീമിനെ പരിശീലിപ്പിക്കുക.

ഈ മത്സരം കാണാൻ വേണ്ടി കഫു എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.ദുരിതബാധിതർക്ക് അദ്ദേഹം എല്ലാവിധ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക. ബ്രസീലിലെ പ്രമുഖ ടെലിവിഷൻ ചാനലായ ഗ്ലോബോ ഇത് ടെലികാസ്റ്റ് ചെയ്യുന്നുമുണ്ട്.ഈ ചാരിറ്റി മത്സരത്തിലൂടെ വലിയ ഒരു തുക തന്നെ കളക്ട് ചെയ്യാൻ കഴിയും എന്നാണ് ബ്രസീലിയൻ ഇതിഹാസങ്ങൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!