മെസ്സി അടുത്ത മത്സരത്തിൽ തിരിച്ചെത്തുമോ? സ്കലോണി പറയുന്നു!
ഇന്ന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നില്ല.
അവസാനത്തെ 40 മിനിറ്റ് കളിക്കാൻ വേണ്ടിയാണ് മെസ്സി കളിക്കളത്തിൽ എത്തിയത്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്താതിരുന്നത്. അർജന്റീനയുടെ അടുത്ത മത്സരം പെറുവിനെതിരെയാണ്. ആ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടാകുമോ എന്ന കാര്യത്തിൽ സ്കലോണി ഉറപ്പുകൾ ഒന്നും നൽകിയിട്ടില്ല.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi told Nicolás Otamendi not to give him the captain armband as he entered as a sub.
— ESPN FC (@ESPNFC) October 13, 2023
He gave it to him anyways 💙 pic.twitter.com/PsTv2jLX0l
“മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഈ വരുന്ന ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ ചർച്ചകൾ നടത്തും. രണ്ടിലധികം ട്രെയിനിങ് സെഷനുകൾ കൂടി മെസ്സിക്ക് ഇനി പൂർത്തിയാക്കാനുണ്ട്.എന്നിട്ട് നമുക്ക് നോക്കാം. ലയണൽ മെസ്സിയെ മുഴുവൻ സമയവും കളിപ്പിക്കുന്നത് റിസ്ക് ആയിരിക്കുമെന്ന് തോന്നിയതുകൊണ്ടാണ് ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാവാതിരുന്നത്. ഞങ്ങൾ അതേക്കുറിച്ച് സംസാരിക്കുകയും ധാരണയിൽ എത്തുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് റിസ്ക്കിൽ നിന്നും മാറ്റിനിർത്തിയത്.ഏതായാലും അടുത്ത മത്സരത്തെക്കുറിച്ച് വരും ദിവസങ്ങളിൽ ഞങ്ങൾ സംസാരിക്കുക തന്നെ ചെയ്യും ” സ്കലോണി പറഞ്ഞു.
വരുന്ന ബുധനാഴ്ചയാണ് അർജന്റീനയും പെറുവും തമ്മിൽ ഏറ്റുമുട്ടുക. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇത് എവേ മത്സരമാണ്.