അവർക്ക് സ്വയം നാണക്കേട് തോന്നണം : വിമർശകർക്കെതിരെ ആഞ്ഞടിച്ച് ബെയ്ൽ!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്താൻ വെയിൽസിന് സാധിച്ചിരുന്നു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വെയിൽസ് വിജയം നേടിയത്. രണ്ട് ഗോളുകളും നേടിയത് സൂപ്പർതാരം ഗാരെത് ബെയ്ലായിരുന്നു.ഇനി ഉക്രൈൻ-സ്കോട്ട്ലാന്റ് മത്സരത്തിലെ വിജയികളെയാണ് വെയിൽസ് നേരിടേണ്ടത്.ആ മത്സരം വിജയിച്ചു കഴിഞ്ഞാൽ വെയിൽസിന് വേൾഡ് കപ്പ് യോഗ്യത നേടാം.

സമീപകാലത്ത് ബെയ്‌ലിനു വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് സ്പാനിഷ് മാധ്യമങ്ങളായിരുന്നു ബെയ്ലിനെ വിമർശിച്ചത്.എന്നാൽ വിമർശകർക്കെതിരെ കനത്ത മറുപടി നൽകിയിരിക്കുകയാണിപ്പോൾ ബെയ്ൽ.അവർക്കൊക്കെ ഇപ്പോൾ സ്വയം നാണക്കേട് തോന്നണമെന്നാണ് ബെയ്ൽ പറഞ്ഞിട്ടുള്ളത്. മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെയ്ലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് വിമർശകർക്കെതിരെ സന്ദേശം അയക്കേണ്ട കാര്യമൊന്നുമില്ല.അത് സമയം പാഴാക്കുന്ന ഒന്നാണ്.അവർ വൃത്തികെട്ട പ്രവൃത്തികളാണ് ചെയ്യുന്നത്.അവർക്ക് സ്വയം നാണക്കേട് തോന്നുകയാണ് വേണ്ടത്.വേൾഡ് കപ്പിന് യോഗ്യത നേടാൻ ഇനി ഒരു മത്സരം കൂടി വിജയിച്ചാൽ മതി. ഞങ്ങളുടെ പകുതി ജോലി ഇപ്പോൾ ഞങ്ങൾ ചെയ്തുതീർത്തു. ഈ വിജയം ഞങ്ങൾ ആസ്വദിക്കേണ്ടതുണ്ട്. ബുദ്ധിമുട്ടേറിയ മത്സരമാണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്നറിയാം. പക്ഷേ എതിരാളികൾ ആരായാലും ഞങ്ങൾ അതിനുവേണ്ടി തയ്യാറാവും ” ഇതാണ് ബെയ്ൽ പറഞ്ഞിട്ടുള്ളത്.

തന്റെ ക്ലബായ റയൽ മാഡ്രിഡുമായി ബെയ്ൽ അത്ര നല്ല ബന്ധത്തിലല്ല ഉള്ളത്.അത്കൊണ്ടാണ് പലപ്പോഴും സ്പാനിഷ് മാധ്യമങ്ങൾ താരത്തെ വിമർശിക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!