മെസ്സിയെ അർജന്റീന ടീമിൽ എടുത്തു, ഇന്റർ മയാമിക്കും ആരാധകർക്കും കടുത്ത അസംതൃപ്തി!
സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹത്തെ കളിക്കളത്തിൽ കാണാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല.ഇന്റർ മയാമിയുടെ അവസാനത്തെ നാലു മത്സരങ്ങളിലും മെസ്സി കളിച്ചിട്ടില്ല. അവസാനത്തെ ആറുമത്സരങ്ങളിൽ കേവലം 30 മിനിറ്റ് മാത്രമാണ് മെസ്സി കളത്തിൽ ചെലവഴിച്ചിട്ടുള്ളത്.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങൾ അർജന്റീനയുടെ ദേശീയ ടീം കളിക്കുന്നുണ്ട്.പരാഗ്വ,പെറു എന്നീ ടീമുകളാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അർജന്റീന പ്രഖ്യാപിച്ചിരുന്നു. പരിശീലകൻ ലയണൽ സ്കലോണി മെസ്സിയെ ഈ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. മെസ്സിക്ക് അർജന്റീനയുടെ രണ്ടു മത്സരങ്ങളും കളിക്കാൻ താല്പര്യമുണ്ട്.
എന്നാൽ ഈ തീരുമാനത്തിൽ ഇന്റർ മയാമിയും അവരുടെ ആരാധകരും അസംതൃപ്തരാണ്. കഴിഞ്ഞ കുറെ മത്സരങ്ങളിൽ കാണാൻ കഴിയാത്തതിന്റെ നിരാശ അവർക്കുണ്ട്. അടുത്ത മത്സരത്തിൽ ഇന്റർ മയാമിയുടെ എതിരാളികൾ സിൻസിനാറ്റിയാണ്. ഈ മത്സരത്തിൽ മെസ്സി കളിക്കുമോ എന്നാൽ കാര്യത്തിൽ സംശയങ്ങളാണ് നിലനിൽക്കുന്നത്. മെസ്സി എന്ന് തിരിച്ചെത്തും എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ ഇന്റർ മയാമി കോച്ചിന് കഴിഞ്ഞിരുന്നില്ല.
Lionel Messi has been called up to Argentina's October roster for upcoming World Cup qualifiers despite his injury.
— ESPN FC (@ESPNFC) October 5, 2023
Messi hasn't featured for Inter Miami in four consecutive matches. pic.twitter.com/9KK3NQqwoV
അതേസമയം അർജന്റീനയുടെ മത്സരങ്ങൾ കളിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടാകും. അത് ഇന്റർ മയാമി ആരാധകരെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ സാധ്യതയുണ്ട്. ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ അവസാനത്തെ അഞ്ച് മത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രമാണ് ഇന്റർ വിജയിച്ചിട്ടുള്ളത്.അതും ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമാണ്.
മാത്രമല്ല മെസ്സി വന്നതിനുശേഷം മത്സരങ്ങളുടെ ടിക്കറ്റ് വില വളരെയധികം ഉയർന്നിട്ടുണ്ട്. വലിയ വില നൽകിക്കൊണ്ട് ടിക്കറ്റ് എടുത്തതിനുശേഷം മെസ്സിയുടെ പ്രകടനം കാണാനാവാതെ പോകുന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമാണ്. ലയണൽ മെസ്സി എത്രയും വേഗത്തിൽ കളത്തിൽ തിരിച്ചെത്തും എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.