മെസ്സിയുമായി ഉടക്കിയ വെഗോസ്റ്റിനെ അതേ പേര് വിളിച്ച് ലിസാൻഡ്രോ മാർട്ടിനസ്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനൽ മത്സരം ആരാധകർ മറക്കാൻ ഇടയുണ്ടാവില്ല. നിരവധി സംഭവ വികാസങ്ങൾ ആ മത്സരത്തിൽ അരങ്ങേറിയിരുന്നു.ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഹോളണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറുകയായിരുന്നു. ആ മത്സരത്തിൽ പകരക്കാരനായി വന്ന് രണ്ട് ഗോളുകൾ നേടി കൊണ്ട് അർജന്റീനയുടെ പദ്ധതികളെ തകിടംമറിച്ച താരമായിരുന്നു വൂട്ട് വെഗോസ്റ്റ്.

മത്സരത്തിനിടയിൽ തന്നെ അദ്ദേഹം ലയണൽ മെസ്സിയുമായി ചെറിയ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അതിനുശേഷം മെസ്സി മാധ്യമങ്ങളുമായി സംസാരിക്കുന്ന വേളയിൽ വെഗോസ്റ്റ് അങ്ങോട്ടേക്ക് കടന്നു വന്നിരുന്നു.നീ എന്താണ് നോക്കിക്കൊണ്ടിരിക്കുന്നത് വിഡ്ഢി എന്നായിരുന്നു മെസ്സി വെഗോസ്റ്റിനോട് ചോദിച്ചിരുന്നത്.

ബോബോ എന്ന പദപ്രയോഗമായിരുന്നു മെസ്സി നടത്തിയിരുന്നത്. വിഡ്ഢി എന്നാണ് അതിന്റെ അർത്ഥമായി കൊണ്ടു വരുന്നത്. ഏതായാലും വേൾഡ് കപ്പിന് ശേഷം വെഗോസ്റ്റ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയായിരുന്നു. അർജന്റീന ദേശീയ ടീമിൽ ലയണൽ മെസ്സിയുടെ സഹതാരമായ ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പ്രമുഖ മാധ്യമമായ സ്പോട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ വൂട്ട് വെഗോസ്റ്റിനെ ലിസാൻഡ്രോ മാർട്ടിനസ് തമാശയായി കൊണ്ട് ബോബോ അഥവാ വിഡ്ഢി എന്ന് വിളിച്ചു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ വെ ഗോസ്റ്റിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.അദ്ദേഹം അത് ചിരിച്ചുകൊണ്ട് തള്ളിക്കളയുകയും ചെയ്തു എന്നാണ് സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏതായാലും മെസ്സിയും വെഗോസ്റ്റും തമ്മിലുള്ള പ്രശ്നങ്ങൾ വലിയ വാർത്തയായിരുന്നു. എന്നാൽ മെസ്സിയെക്കുറിച്ച് വളരെ ബഹുമാനത്തോടെ കൂടിയായിരുന്നു ഈ ഡച്ച് താരം സംസാരിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *