മെസ്സിയുടേത് ഗോളല്ല എന്ന് പറയുന്നവർ എന്തേ അത് കണ്ടില്ല? തെളിവുകൾ നിരത്തി റഫറി!

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.ഫൈനലിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്‌ നടത്തിയ മാസ്മരിക പ്രകടനമാണ് അർജന്റീനക്ക് ഈയൊരു വേൾഡ് കപ്പ് കിരീടം നേടി കൊടുത്തിരിക്കുന്നത്.

എന്നാൽ വേൾഡ് കപ്പ് ഫൈനലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതായത് സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനയുടെ മൂന്നാം ഗോൾ നേടുന്ന സമയത്ത് സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലുള്ള രണ്ട് അർജന്റീന താരങ്ങൾ കളത്തിൽ ഉണ്ടായിരുന്നു എന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഫ്രഞ്ച് ആരാധകർ ഇത് ഉയർത്തിക്കൊണ്ട് ആ ഗോൾ അനർഹമായതാണ് എന്നുള്ള ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾക്ക് മത്സരത്തിലെ റഫറിയായ സിമോൻ മെഴ്സിനിയാക്ക് മറുപടി നൽകിയിട്ടുണ്ട്.കിലിയൻ എംബപ്പേ ഗോൾ നേടുന്ന സമയത്ത് ഏഴോളം ഫ്രഞ്ച് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ കളത്തിൽ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ടാണ് ഫ്രാൻസ് ആരാധകർ അത് കാണാതെ പോകുന്നത് എന്നുമാണ് റഫറി തിരികെ ചോദിച്ചിട്ടുള്ളത്. മാത്രമല്ല ബാക്കിയുള്ള വിവാദങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.ഏഴ് ഫ്രഞ്ച് താരങ്ങൾ കളത്തിൽ നിൽക്കുന്ന ചിത്രം ഫോണിൽ ഉയർത്തി കാണിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചിരുന്നത്.ഏതായാലും ഫ്രാൻസ് ആരാധകർ ഇപ്പോഴും വലിയ പ്രതിഷേധങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്നുണ്ട്. ഫ്രഞ്ച് മാധ്യമങ്ങളും ഇപ്പോൾ റഫറിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!