മെസ്സിയുടെ സെഞ്ച്വറി, ഗോളുകളുടെ വിശദാംശങ്ങൾ അറിയൂ!
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കുറസാവോയെ അർജന്റീന പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി തന്നെയാണ് ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി തിളങ്ങിയത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
ഇതോടുകൂടി ഇന്റർനാഷണൽ ഫുട്ബോളിൽ 100 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ആകെ 102 ഗോളുകൾ ഇപ്പോൾ മെസ്സിയുടെ പേരിലുണ്ട്.ഇന്നത്തെ മത്സരത്തിൽ മെസ്സിക്ക് രണ്ട് അസിസ്റ്റുകൾ നൽകിയത് ലോ സെൽസോയും ഒരു അസിസ്റ്റ് നൽകിയത് നിക്കോളാസ് ഗോൺസാലസുമായിരുന്നു. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു എൻസോ ഫെർണാണ്ടസ് ഗോൾ നേടിയിരുന്നത്.
ആകെ 174 മത്സരങ്ങളാണ് അർജന്റീനക്ക് വേണ്ടി മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 102 ഗോളുകളും 50 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.ബാക്കിയുള്ള വിശദാംശങ്ങൾ കൂടി നമുക്ക് പരിശോധിക്കാം. തന്റെ ഇടതുകാലുകൊണ്ട് ആകെ 90 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. വലതു കാലുകൊണ്ട് പത്ത് ഗോളുകൾ മെസ്സി നേടിയപ്പോൾ രണ്ട് ഹെഡർ ഗോളുകളും അർജന്റീനയുടെ ജേഴ്സിയിൽ മെസ്സിയിൽ നിന്നും പിറന്നു.
57th hat trick for Messi 🐐 pic.twitter.com/TSNqPYeOlc
— B/R Football (@brfootball) March 29, 2023
സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്കെതിരെ മെസ്സി ആകെ 44 ഗോളുകളാണ് നേടിയിട്ടുള്ളത്.കോൺകകാഫ് രാജ്യങ്ങൾക്കെതിരെ മെസ്സി 24 ഗോളുകൾ നേടി. യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ 23 ഗോളുകൾ നേടിയപ്പോൾ ഏഷ്യൻ രാജ്യങ്ങൾക്കെതിരെ 6 ഗോളുകളും ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരെ അഞ്ചു ഗോളുകളും ലയണൽ മെസ്സി കരസ്ഥമാക്കി.ഇതൊക്കെയാണ് മെസ്സിയുടെ ഗോളുകളുടെ വിശദാംശങ്ങൾ.
കഴിഞ്ഞ പനാമക്കെതിരെയുള്ള മത്സരത്തിൽ ഗോൾ കണ്ടെത്തിയതോടുകൂടി കരിയറിൽ 800 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അർജന്റീനക്ക് വേണ്ടി മെസ്സി ഇപ്പോൾ സെഞ്ച്വറി തികച്ചിരിക്കുന്നത്. തീർച്ചയായും ഇനിയും ഒരുപാട് റെക്കോർഡുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് മെസ്സി മുന്നോട്ടു പോകുന്നത്.