മെസ്സിയുടെ വഴിയേ ഗർനാച്ചോയും,തീരുമാനമെടുത്ത് താരം!

2008ലെ ബെയ്ജിങ് ഒളിമ്പിക്സിന് വേണ്ടിയുള്ള അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.മെസ്സി പരിക്കിൽ നിന്നും മുക്തമായി വരുന്ന ഒരു സമയമായിരുന്നു അത്. എന്നാൽ അർജന്റീന ദേശീയ ടീമിനെ താരത്തെ വിട്ടു നൽകേണ്ടതില്ല എന്നുള്ള തീരുമാനം മെസ്സിയുടെ ക്ലബ്ബായ ബാഴ്സ എടുക്കുകയായിരുന്നു. എന്നാൽ ലയണൽ മെസ്സിക്ക് വേണ്ടി അവസാന നിമിഷം വരെ അർജന്റീന കാത്തിരുന്നു.

ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി കളിക്കാനായിരുന്നു മെസ്സി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ തന്റെ നിലപാട് മെസ്സി ബാഴ്സയെ അറിയിച്ചിരുന്നു. മാത്രമല്ല ബാഴ്സയുടെ പരിശീലകനായ പെപ് ഗാർഡിയോളയുമായി മെസ്സി തന്റെ ആഗ്രഹങ്ങൾ പങ്കുവെക്കുകയായിരുന്നു. ഒടുവിൽ ബെയ്ജിങ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ മെസ്സിയെ ബാഴ്സ അനുവദിച്ചു. ഗോൾഡ് മെഡൽ നേടി കൊണ്ടായിരുന്നു അർജന്റീന ചൈനയിൽ നിന്നും തിരിച്ചു വന്നത്.

അർജന്റീനയുടെ മറ്റൊരു യുവ സൂപ്പർതാരമായ ഗർനാച്ചോ ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം നാട്ടിൽ വച്ച് നടക്കുന്ന അണ്ടർ 20 വേൾഡ് കപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിൽ ഇടം നേടാൻ ഗർനാച്ചോക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ അർജന്റീനക്ക് വിട്ട് നൽകില്ല എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലപാട്.ഗർനാച്ചോ പരിക്കിൽ നിന്നും മുക്തനായി വരുന്ന ഒരു സമയമാണിത്. അർജന്റീനക്ക് വേണ്ടി വേൾഡ് കപ്പ് കളിക്കണമെന്നാണ് നിലവിൽ ഗർനാച്ചോയുടെ ആഗ്രഹം.

തന്റെ തീരുമാനം അദ്ദേഹം ക്ലബ്ബിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ വിടുമോ എന്നുള്ള കാര്യം തീരുമാനമായിട്ടില്ല. കഴിഞ്ഞ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഗർനാച്ചോ ഇല്ലാതെ കളിച്ച അണ്ടർ 20 ടീമിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.അന്ന് വേൾഡ് കപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും ആതിഥേയർ എന്ന നിലയിലാണ് ഇപ്പോൾ അർജന്റീന യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *