അദ്ദേഹം റയലിന് അനുയോജ്യനാണ്: ബ്രസീലിയൻ സൂപ്പർതാരത്തെക്കുറിച്ച് പിതാവ്!

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിന് വേണ്ടിയാണ് ബ്രസീലിയൻ സൂപ്പർതാരമായ എമേഴ്സൺ റോയൽ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ വളരെ മോശം ഫോമിലൂടെയാണ് ഇപ്പോൾ ടോട്ടൻഹാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ടോട്ടൻഹാമിൽ തുടർന്നാൽ കിരീടം നേടുക എന്നുള്ളത് കേവലം ഒരു സ്വപ്നമായി മാത്രം അവശേഷിക്കും. അതുകൊണ്ടുതന്നെ എമേഴ്സൺ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട് എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റും പിതാവുമായ എമേഴ്സൺ സുലു അറിയിച്ചിട്ടുണ്ട്.

കിരീടങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരു ടീമിൽ അദ്ദേഹം കളിക്കേണ്ടതുണ്ടെന്നും റയൽ മാഡ്രിഡിന് അനുയോജ്യമായ താരമാണ് എമേഴ്സണെന്നും ഇദ്ദേഹം കൂട്ടിചേർത്തിട്ടുണ്ട്.താരത്തിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എമേഴ്സൺ ടോട്ടൻഹാം വിടാൻ ഇപ്പോൾ വലിയ സാധ്യതകൾ അവശേഷിക്കുന്നുണ്ട്.ഞങ്ങൾ അത് ആഗ്രഹിക്കുന്നു.കിരീടങ്ങൾക്ക് വേണ്ടി പോരാടുന്ന വലിയ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിക്കണം. റയൽ മാഡ്രിഡിന് അനുയോജ്യമായ താരമാണ് എമേഴ്സൺ എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് താരത്തിന്റെ പിതാവ് പറഞ്ഞിട്ടുള്ളത്.

അതേസമയം ഇതിനെ തള്ളിക്കൊണ്ട് ഇപ്പോൾ എമേഴ്സൺ തന്നെ നേരിട്ട് വന്നിട്ടുണ്ട്.താൻ ക്ലബ്ബിൽ ഹാപ്പിയാണ് എന്നാണ് ഇപ്പോൾ ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ സംസാരങ്ങളും ഞാൻ നടത്തിയിട്ടില്ല. ഞാൻ ഇപ്പോൾ ക്ലബ്ബിനകത്ത് വളരെയധികം ഹാപ്പിയാണ് ” എമേഴ്സൺ പറഞ്ഞു.

2021 മുതലാണ് ഈ പ്രതിരോധനിര താരം ടോട്ടൻഹാമിന് വേണ്ടി കളിച്ചു തുടങ്ങിയത്. നേരത്തെ റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്സക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!