മെസ്സിയുടെ ഭാവി പദ്ധതികൾ എന്ത്? വ്യക്തമാക്കി അർജന്റൈൻ ജേണലിസ്റ്റ് ഗാസ്റ്റൻ എഡുൾ.
സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. രണ്ട് മാസത്തിനകം അദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കും. ആ കരാർ ഇതുവരെ പുതുക്കാൻ മെസ്സി തയ്യാറായിട്ടില്ല.അതിനിടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മെസ്സിക്ക് വലിയ ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു.
ഏതായാലും ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ തീരുമാനങ്ങളും ഭാവി പദ്ധതികളും എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ അർജന്റീന ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂൾ വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയുടെ മുൻഗണന എന്നുള്ളത് യൂറോപ്പിൽ തന്നെ തുടരുക എന്നതാണ്.അത് ഏറെ മുമ്പ് തന്നെ മെസ്സി തീരുമാനിച്ചതാണ്.യൂറോപ്പ് വിടുന്നതിനെക്കുറിച്ച് ലയണൽ മെസ്സി നിലവിൽ ആലോചിക്കുന്നില്ല.
La prioridad de Leo Messi es seguir en Europa. Esa prioridad está elegida hace tiempo.
— Gastón Edul (@gastonedul) April 4, 2023
PSG no ofertó con rebaja salarial sino en las mismas condiciones que el contrato anterior pero cuanto más tiempo pasa, más difícil es que se quedé ahí. Hoy está lejos y el contrato se termina…
മാത്രമല്ല ലയണൽ മെസ്സിക്ക് പിഎസ്ജി കോൺട്രാക്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്ലബ്ബ് സാലറി കുറച്ചിട്ടൊന്നുമില്ല. മറിച്ച് നിലവിലെ സാലറി തന്നെയാണ് മെസ്സിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്.പക്ഷേ ലയണൽ മെസ്സി ക്ലബ്ബിൽ തുടരാനുള്ള സാധ്യത ഇപ്പോൾ കുറവാണ്. കരാർ പുതുക്കുന്നതിനെ കുറിച്ച് മെസ്സി ഇപ്പോൾ പരിഗണിക്കുന്നില്ല എന്നും ഗാസ്റ്റൻ എഡ്യൂൾ വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ പാരീസിൽ തുടരാൻ മെസ്സി ഉദ്ദേശിക്കുന്നില്ല. യൂറോപ്പ് വിടാനും മെസ്സിക്ക് ആഗ്രഹമില്ല.അതിനർത്ഥം മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്നു എന്നുള്ളത് തന്നെയാണ്. ബാഴ്സ മെസ്സിക്ക് ഒരു ഓഫർ നൽകി കഴിഞ്ഞാൽ തീർച്ചയായും ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുക തന്നെ ചെയ്യും.