മെസ്സിയുടെ പരിക്ക്, ആശങ്കക്ക് വകയുണ്ടോ?

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനക്ക് ഒരു ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്ന സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചത്.

അതുകൊണ്ടുതന്നെ അർജന്റീനക്ക് ഇനി കാര്യങ്ങൾ അതിനിർണ്ണായകമാണ്.മെക്സിക്കോക്കെതിരെയുള്ള അടുത്ത മത്സരം വിജയിച്ചേ മതിയാവൂ.അതിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയുള്ളത്.

എന്നാൽ അർജന്റൈൻ ക്യാമ്പിൽ നിന്നും ആശങ്കപ്പെടുത്തുന്ന ഒരു വാർത്ത കഴിഞ്ഞദിവസം പുറത്തേക്ക് വന്നിരുന്നു. ലയണൽ മെസ്സിയുടെ കാഫിന് ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. അതിൽ നിന്നും മുക്തനാവാൻ വേണ്ടി അദ്ദേഹം ശ്രദ്ധാപൂർവ്വമാണ് ഇപ്പോൾ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാൽ അദ്ദേഹം കഴിഞ്ഞദിവസം പരിശീലനം നടത്തിയിട്ടുമുണ്ട്.

അർജന്റൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷേ ലയണൽ മെസ്സി മെക്സിക്കോക്കെതിരെയുള്ള മത്സരം കളിക്കുമെന്നുറപ്പാണ്. മെസ്സി കളിക്കേണ്ടത് അർജന്റീനയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.താരത്തിലാണ് ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!