മെസ്സിയുടെ ദിവസമാണെങ്കിൽ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല : ക്രൊയേഷ്യക്ക് മുന്നറിയിപ്പുമായി ഇതിഹാസതാരം!
ഖത്തർ വേൾഡ് കപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന ക്രൊയേഷ്യക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക അവരുടെ നായകനായ ലയണൽ മെസ്സി ആയിരിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.ഈ പ്രായത്തിലും മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.ഈ വേൾഡ് കപ്പിൽ ആകെ 6 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ലയണൽ മെസ്സിയുടെ കാര്യത്തിൽ ക്രൊയേഷ്യക്ക് അവരുടെ ഇതിഹാസമായ റോബർട്ട് പ്രോ സിനക്കി ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെസ്സിയുടെ ദിവസമാണെങ്കിൽ അദ്ദേഹത്തിനെതിരെ എന്തെങ്കിലും ചെയ്യുക എന്നുള്ളത് അസാധ്യമായ കാര്യമാണ് എന്നാണ് റോബർട്ട് പറഞ്ഞിട്ടുള്ളത്.പക്ഷെ നേരത്തെ മെസ്സിയുള്ള അർജന്റീനയെ ക്രൊയേഷ്യ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.റോബർട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Tomorrow Argentina will take on Croatia for a spot in the World Cup final.
— B/R Football (@brfootball) December 13, 2022
Lionel Messi will try to take one more step in the journey to completing the perfect career ✨ [THREAD] pic.twitter.com/RJ3CRCleb8
” ലയണൽ മെസ്സിയുടെ ദിവസമാണെങ്കിൽ അദ്ദേഹത്തിന് വിജയിക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ ലയണൽ മെസ്സി ഉള്ള സമയത്ത് തന്നെ ക്രൊയേഷ്യ അർജന്റീനയെ പരാജയപ്പെടുത്തിയിട്ടുണ്ട്.വേൾഡ് കപ്പ് വിജയിക്കാൻ വേണ്ടി ഒരുപാട് പ്രഷർ ഉള്ള സമയത്തിലൂടെയാണ് മെസ്സി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അർജന്റീന തന്നെയാണ് ഫേവറേറ്റുകൾ.പക്ഷേ ക്രൊയേഷ്യക്ക് ആരെയും പരാജയപ്പെടുത്താൻ കഴിയും. മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആണിത്. അതുകൊണ്ടുതന്നെ ഈ മത്സരം വളരെയധികം ആവേശഭരിതമായിരിക്കും ” ഇതാണ് ക്രൊയേഷ്യൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
ഏതായാലും മെസ്സിയിൽ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷകൾ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് അത്ഭുതകരമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയിട്ടുള്ളത്.