മെസ്സിയുടെ കണ്ണീർ ഹൃദയത്തിൽ സ്പർശിച്ചു, താനും കൂടെ കരഞ്ഞു : പരാഗ്വൻ ഇതിഹാസം!

കഴിഞ്ഞ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനക്ക്‌ വേണ്ടി മെസ്സി ഹാട്രിക് കരസ്ഥമാക്കിയിരുന്നു.അതിന് ശേഷം സ്വന്തം കാണികൾക്ക്‌ മുന്നിൽ കോപ്പ അമേരിക്ക കിരീടനേട്ടം അർജന്റൈൻ താരങ്ങൾ ആഘോഷിച്ചിരുന്നു. ആ സമയത്ത് വികാരനിർഭരനായി കൊണ്ട് കരയുന്ന മെസ്സിയെയായിരുന്നു കാണാൻ സാധിച്ചിരുന്നത്. മെസ്സിയുടെ ആ കണ്ണീർ തന്റെ ഹൃദയത്തിൽ സ്പർശിച്ചുവെന്നും താനും അതോടൊപ്പം കരഞ്ഞുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ പരാഗ്വൻ ഇതിഹാസതാരമായ ചിലാവെർട്ട്. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ബൊളീവിയക്കെതിരായ മത്സരത്തിന് ശേഷമുള്ള മെസ്സിയുടെ കണ്ണീർ എന്റെ ഹൃദയത്തിൽ സ്പർശിച്ചു. അതോടൊപ്പം ഞാനും കരയുകയും ചെയ്തു. ഈ ഗ്രഹത്തിൽ ഉള്ളവരെല്ലാം അവനെ പ്രശംസിച്ചപ്പോൾ സ്വന്തം രാജ്യത്തുള്ള ചിലർ അതിന് മുതിർന്നിരുന്നില്ല.പക്ഷേ മെസ്സി അത് തിരുത്തി. എളിമയോടെ കൈകാര്യം ചെയ്താൽ എല്ലാം സാധ്യമാവുമെന്നതിന്റെ തെളിവായിരുന്നു അത്.ലെജന്റിനെ പോലും ബഹുമാനിക്കാത്ത ഒരു കൂട്ടം ആളുകൾ സമൂഹത്തിൽ ഉണ്ടാവും.അവർക്ക് വേണ്ടി മെസ്സി മാറേണ്ട ഒരു ആവിശ്യവും നിലവിലില്ല.എന്നെ സംബന്ധിച്ചിടത്തോളം മെസ്സി മറ്റൊരു ഗ്രഹത്തിൽ നിന്നാണ്.ബാക്കിയുള്ളവരെല്ലാം ഭൂമിയിൽ നിന്നുള്ളവരാണ്. മെസ്സി അതിൽ നിന്നും വ്യത്യസ്ഥമാണ് ” ഇതാണ് ചിലാവെർട്ട് പറഞ്ഞിട്ടുള്ളത്.

നിലവിൽ അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പമാണ് മെസ്സിയുള്ളത്. അർജന്റൈൻ ജേഴ്സിയിൽ മികച്ച ഫോമിലാണ് മെസ്സി സമീപകാലത്ത് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *