ഡി മരിയയുടെ ഭാവി, നിർണായക വെളിപ്പെടുത്തലുമായി ഭാര്യ!

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയശില്പിയായ എയ്ഞ്ചൽ ഡി മരിയ നിലവിൽ അവധി ആഘോഷത്തിലാണ്. അതിന് ശേഷം താരം പ്രീ സീസണിന് പിഎസ്ജിക്കൊപ്പം ചേർന്നേക്കും. നിലവിൽ ഒരു വർഷം കൂടിയെ ഡി മരിയക്ക്‌ പിഎസ്ജിയുമായി കരാറൊള്ളൂ. താരത്തിന്റെ കരാർ പിഎസ്ജി പുതുക്കിയിട്ടില്ല. അത്കൊണ്ട് തന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡി മരിയ ഫ്രീ ഏജന്റ് ആയേക്കും. ഇപ്പോഴിതാ താരത്തിന്റെ ഭാവിയെ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഭാര്യയായ കാർഡോസോ. ഡി മരിയ തന്റെ ആദ്യ ക്ലബായ റൊസാരിയോ സെൻട്രലിൽ വെച്ചായിരിക്കും വിരമിക്കുക എന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഇവർ.

” റൊസാരിയോ സെൻട്രലിൽ വെച്ചായിരിക്കും ഡി മരിയ വിരമിക്കുക എന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയങ്ങളൊന്നുമില്ല.അദ്ദേഹം മറ്റെവിടെയെങ്കിലും വെച്ച് വിരമിക്കാനുള്ള യാതൊരു വഴിയും നിലവിലില്ല.അതെപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല. നിങ്ങൾ എന്നോട് തിയ്യതി ആവിശ്യപ്പെടരുത്.അത് ഇതുവരെ തീറ്റുമാനിച്ചിട്ടില്ല. പക്ഷേ റൊസാരിയോ സെൻട്രലിൽ വെച്ച് വിരമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം ” കാർഡോസോ പറഞ്ഞു.2005 മുതൽ 2007 വരെ റൊസാരിയോ സെൻട്രലിന്റെ സീനിയർ ടീമിന് വേണ്ടി കളിച്ച താരമാണ് ഡി മരിയ.പിന്നീട് ബെൻഫിക്ക, റയൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്ക്‌ വേണ്ടിയൊക്കെ ഡി മരിയ പന്ത് തട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!