മെസ്സിയുടെയും നെയ്മറുടെയും വഴിയേ സഞ്ചരിക്കാൻ കഴിയുന്നത് തന്നെ ബഹുമതി:മുസിയാല
ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് ജമാൽ മുസിയാല.ഈ സീസണിലും അദ്ദേഹം മികച്ച പ്രകടനം ബയേണിന് വേണ്ടി നടത്തിയിരുന്നു.ആകെ കളിച്ച 38 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കേവലം 21 വയസ്സ് മാത്രമുള്ള ഈ താരം ഇന്ന് ജർമ്മനിയുടെയും ബയേണിന്റേയും നിർണായക താരമാണ്.
നെയ്മറെയും മെസ്സിയെയും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് മുസിയാല.പ്രത്യേകിച്ച് നെയ്മറുടെ ഒരു കടുത്ത ആരാധകൻ കൂടിയാണ് ഇദ്ദേഹം. ഇവരൊക്കെ അണിഞ്ഞ പത്താം നമ്പർ ജേഴ്സി അണിയാൻ സാധിക്കുന്നത് തന്നെ വലിയ ഒരു ബഹുമതിയാണ് എന്നുള്ള കാര്യം മുസിയാല പറഞ്ഞിട്ടുണ്ട്. അതായത് ജർമ്മൻ ദേശീയ ടീമിന്റെ പുതിയ പത്താം നമ്പർ ഇപ്പോൾ മുസിയാലയാണ്. ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു ഈ താരം.മുസിയാലയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ജർമ്മനിയുടെ പത്താം നമ്പർ ജേഴ്സി അണിയാൻ സാധിക്കുന്നു എന്നുള്ളത് തന്നെ വലിയ ഒരു ബഹുമതിയാണ്. ചെറിയ കുട്ടിയായിരിക്കുന്ന കാലം തൊട്ടേയുള്ള എന്റെ ഒരു സ്വപ്നമാണ് ഇത്. നെയ്മറും മെസ്സിയും റൊണാൾഡീഞ്ഞോയുമൊക്കെ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.അന്ന് മുതലാണ് എന്നിൽ ഈയൊരു ആഗ്രഹം ജനിച്ചു തുടങ്ങിയത്. ജർമ്മനിയുടെ പത്താം നമ്പർ ജേഴ്സി അണിയാൻ കഴിയുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്.പക്ഷേ ഞാൻ ഒരിക്കലും നിരാശപ്പെടുത്തില്ല.മുൻപ് കളിച്ചതുപോലെ തന്നെ കളിക്കും.ഈ ജഴ്സി ലഭിച്ചത് എന്നെ കൂടുതൽ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത് ” ഇതാണ് മുസിയാല പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ ജർമ്മനിയും ഫ്രാൻസും ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. ആ മത്സരത്തിലാണ് മുസിയാല പത്താം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത്. കഴിഞ്ഞതവണത്തെ യൂറോ കപ്പിൽ കേവലം 9 മിനിറ്റുകൾ മാത്രമായിരുന്നു ഈ താരത്തിന് ലഭിച്ചിരുന്നത്. പക്ഷേ 2022 വേൾഡ് കപ്പിൽ താരം അർഹിച്ച അവസരങ്ങൾ ലഭിച്ചിരുന്നു.